Asianet News MalayalamAsianet News Malayalam

പ്രേക്ഷകർക്ക് ആശയക്കുഴപ്പം, നിങ്ങളുടെ ബന്ധമെന്ത് ? 'ജബ്രി'യ്ക്ക് നേരെ ചോദ്യങ്ങളുമായി മോഹൻലാൽ

നിങ്ങൾ തമ്മിൽ എന്താണ് എന്നത് പ്രേക്ഷകർക്കും കൺഫ്യൂഷൻ ആണെന്നും മോഹൻലാൽ പറയുന്നുണ്ട്.

mohanlal questioning gabri and Jasmine  in bigg boss malayalam season 6
Author
First Published Apr 14, 2024, 10:31 PM IST | Last Updated Apr 14, 2024, 10:36 PM IST

ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ കോമ്പോ ആണ് ജാസ്മിന്‍- ഗബ്രി. കഴിഞ്ഞ കുറച്ച് ദിവസമായി ഇവരില്‍ എന്തോക്കൊയോ മാറ്റങ്ങള്‍ പ്രകടമാണ്. പ്രത്യേകിച്ച് ജാസ്മിനില്‍. വൈല്‍ഡ് കാര്‍ഡുകാര്‍ വന്നതാണ് ഇതിന് കാരണമെന്ന് വ്യക്തമാണ്. ഇതേപറ്റി മോഹന്‍ലാല്‍ ജാസ്മിനോട് ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. 

ജാസ്മിന്‍ നല്ലൊരു ഗെയിമര്‍ ആണെന്നും കുറച്ച് ദിവസമായി എന്ത് പറ്റിയെന്നും ആണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. "ലാലേട്ടന്‍ വരുമ്പോള്‍, ലാലേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്കായി മനസിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഒരു പക്ഷേ ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് ആയിരിക്കില്ല പുറത്തോട്ട് വരുന്നത്. ഒരു തെറ്റും ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ ആയിരുന്നു ഞാന്‍. ഒരുവശത്തോട്ട് മാത്രം കാറ്റ് വീശില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു എനിക്ക്. പക്ഷേ അതൊന്നും അല്ല വൈല്‍ഡ് കാര്‍ഡ് വന്നപ്പോള്‍. അവര്‍ സംസാരിച്ചത്, എന്നോട് നില്‍ക്കുന്ന ആറ്റിറ്റ്യൂഡ് വച്ച് ആകെ മൊത്തം എന്തോ പോലെ ആയി", എന്നാണ് ജാസ്മിൻ പറഞ്ഞത്. 

ജാസ്മിൻ സ്വന്തമായാണോ കളിക്കുന്നത്, ഒരാൾ കൂടി ഉണ്ടെങ്കിലേ മുന്നോട്ട് പോകാൻ പറ്റൂ അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നും മോഹൻലാൽ ചോദിക്കുന്നു. ലാലേട്ടാ കളിക്കാൻ എനിക്കിവിടെ ആരുടെയും സഹായം വേണ്ടെന്നാണ് ജാസ്മിൻ നൽകിയ മറുപടി. നിങ്ങളെ ഇമോഷണൽ ആയിട്ട് ആരെങ്കിലും പുൾ ചെയ്യുന്നത് പോലെ തോന്നുണ്ടോ എന്നതായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം. ​ഗബ്രിയുമായുള്ള റിലേഷൻഷിപ്പിൽ ജാസ്മിൻ അസ്വസ്ഥയാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. 

​ഗബ്രി എനിക്ക് കുറേ കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട്. എന്റെ മൈന്റ് എന്റെ കയ്യിൽ ഇല്ല. ഞാൻ ഭയങ്കരമായി ഓവർ തിം​ഗ് ചെയ്യുകയാണെന്നാണ് ജാസ്മിൻ പറഞ്ഞത്. മനസ് കൈവിട്ട് പോയിരിക്കുന്നു. അത് തിരിച്ച് പിടിക്കണമെന്നും മോഹൻലാൽ പറയുന്നുണ്ട്. ​ജാസ്മിനെ കൺഫ്യൂസ് ചെയ്യിപ്പിക്കുന്നുണ്ടോ എന്ന് ഗബ്രിയോട് മോഹൻലാൽ ചോദിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നില്ലെന്നാണ് ​ഗബ്രി പറഞ്ഞത്. ചില കാര്യങ്ങൾ എന്റെ മനസ് പറയുന്നത് വിശ്വസിക്കണമോ, ​ഗബ്രി പറയുന്നത് വിശ്വസിക്കണമോ എന്നത് കൺഫ്യൂസ്ഡ് ആണെന്നാണ് ജാസ്മിൻ പറഞ്ഞത്. 

ജാസ്മിൻ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന് ​ഗബ്രി പറഞ്ഞാൽ അതിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് മോഹൻലാൽ അടുത്ത് ചോദിച്ചത്. മാനസികമായ പിരിമുറുക്കത്തിലേക്ക് ​ഗബ്രി കൊണ്ടു പോകുന്നുണ്ടോ എന്നും മോഹൻലാൽ ചോദിക്കുന്നു. അങ്ങനെ ഒന്നും എനിക്കില്ലെന്നാണ് ജാസ്മിൻ നൽകിയ മറുപടി. 

നിങ്ങൾ തമ്മിൽ എന്താണ് എന്നത് പ്രേക്ഷകർക്കും കൺഫ്യൂഷൻ ആണെന്നും മോഹൻലാൽ പറയുന്നുണ്ട്. പിന്നാലെ ഇരുവരും തമ്മിലുള്ള ചില വീഡിയോകൾ പ്ലേ ചെയ്യുകയും ചെയ്തു. പിന്നാലെ പൂജയോട് ഇതേ പറ്റി ചോ​ദിക്കുന്നുണ്ട്. ഇവർക്ക് തന്നെ ഈ റിലേഷൻ എന്താണ് എന്ന് മനസിലാകുന്നില്ല എന്നാണ് പൂജ പറഞ്ഞത്. പിന്നാലെ സിബിനോടും മോഹൻലാൽ ചോദിക്കുന്നു. ഇരുവരും ചേർന്ന് നാട്ടുകാരെ പറ്റിക്കുന്നു എന്നാണ് സിബിൻ പറഞ്ഞത്. ഫിസിക്കൽ ടച്ചിലൂടെയാണ് ​പുറത്തുള്ള പെൺസുഹൃത്തുക്കളോട് സ്നേഹം കാണിക്കുന്നതെന്ന് ​ഗബ്രി പറഞ്ഞതായി പൂജയും പറയുന്നുണ്ട്. ജാസ്മിനെ പോലെ റെസ്മിനോടും കാണിക്കുന്നുണ്ട്. എന്തുകൊണ്ട് അതാരും  സംസാരിക്കുന്നില്ല എന്നും ​ഗബ്രി പറഞ്ഞുവെന്നും പൂജ പറയുന്നുണ്ട്. ഇതെല്ലാം കണ്ടശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചെങ്കിലും ​ഗബ്രി ഒന്നും പറഞ്ഞില്ല. കണ്ണ് നിറഞ്ഞ ​ഗബ്രിയെ ആണ് അവിടെ കാണാൻ സാധിച്ചത്. 

'ജിന്റപ്പൻ' തന്നെ താരം; 19ല്‍ പതിനൊന്ന് വോട്ടുകളുമായി ജിന്‍റോ പുതിയ ക്യാപ്റ്റന്‍

"പ്രേക്ഷകരോട് ആണ്. ​ഗബ്രിക്കും എനിക്ക് ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വച്ചിരിക്കുകയാണ്. പ്രാക്ടിക്കലായുള്ള കാര്യമല്ല ഇതെന്ന് അറിയാം. ​ഗെയിം പ്ലാനാണോ എന്നൊക്കെ ചോദ്യങ്ങൾ വന്നു. ഇത് ഒരു ദിവസം കൊണ്ട് പൊങ്ങിവന്നതല്ല. ജസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അതിൽ മാറ്റം വന്നു. സ്നേഹവും കണക്ഷനും കൂടി. പ്രണയത്തിൽ എത്താതെ പിടിച്ച് നിർത്തുകയാണ്. അതിന്റെ പേര് ഫ്രണ്ട്ഷിപ്പ് എന്നല്ല. അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നുമില്ല. ​ഗബ്രിയോട് എനിക്ക് ഇഷ്ടമാണ്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. അവനിൽ നിന്നും മാറാൻ എനിക്ക് പറ്റില്ല", എന്നാണ് ജാസ്മിൻ പറഞ്ഞത്. പ്രേക്ഷക ക്ലാരിറ്റിക്ക് വേണ്ടിയാണ് ഇത് ചോദിച്ചതെന്നാണ് മോഹൻലാൽ പറഞ്ഞ് അവസാനിപ്പിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios