സജ്‍നയെയും ഫിറോസ് ഖാനെയും രൂക്ഷമായി താക്കീത് ചെയ്‍ത് മോഹൻലാല്‍.

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയോട് കൂടി വലിയ തര്‍ക്കങ്ങളാണ് ഉണ്ടാകുന്നത്. മത്സാര്‍ഥികള്‍ പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടുമുണ്ട്. സജ്‍ന- ഫിറോസ് ദമ്പതിമാരാണ് തര്‍ക്കങ്ങള്‍ക്ക് കാരണക്കാര്‍ എന്നാണ് പറയുന്നത്. ഇന്ന് മത്സരാര്‍ഥികളെ കാണാനെത്തിയ മോഹൻലാല്‍ സജ്‍ന- ഫിറോസ് ദമ്പതിമാര്‍ക്ക് താക്കീതും നല്‍കിയിരിക്കുകയാണ്. അവസാന വാര്‍ണിംഗ് ആണ് ഇതെന്നാണ് മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസില്‍ കാട്ടിയ പ്രശ്‍നങ്ങള്‍ക്ക് സജ്‍ന- ദമ്പതിമാരെ മോഹൻലാല്‍ ശിക്ഷിക്കുകയും ചെയ്‍തു.

കഴിഞ്ഞ ആഴ്‍ചയില്‍ പലരുമായും സജ്‍ന- ഫിറോസ് ദമ്പതിമാര്‍ വാക്കേറ്റമുണ്ടാക്കിയിരുന്നു. ഒരു ടാസ്‍കിന്റെ ഭാഗമായി അനൂപ് കൃഷ്‍ണനുമായും ഏറ്റുമുട്ടി. ബിഗ് ബോസില്‍ അങ്ങനെ പെരുമാറാൻ പാടില്ല എന്ന് മോഹൻലാല്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കാൻ താൻ മടിക്കില്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞതും മോഹൻലാല്‍ ചൂണ്ടിക്കാട്ടി. തരികിട പരിപാടി കാട്ടില്‍ എന്തുചെയ്യണമെന്ന് തനിക്ക് അറിയാമെന്ന് മോഹൻലാല്‍ പറഞ്ഞു. ഇരുവരുടെയും വാക്കുകളെ നിയന്ത്രിക്കാൻ ശിക്ഷയായി മുഖത്ത് മാസ്‍ക് ധരിപ്പിക്കുകയും ചെയ്‍തു മോഹൻലാല്‍.

മറ്റുള്ള മത്സരാര്‍ഥികളുടെ മാസ്‍ക് അഴിപ്പിക്കുമെന്ന് പലതവണ പറഞ്ഞ് തര്‍ക്കങ്ങളുണ്ടാക്കിയ ആളാണ് ഫിറോസ് ഖാൻ. ഓരോരുത്തരുടെയും പിന്നാലെ നടന്ന് പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. ക്യാപ്റ്റൻ ടാസ്‍കിന് പോകുന്ന റിതു മന്ത്രയോട് തോറ്റിട്ടുവരൂവെന്ന് ഫിറോസ് ഖാൻ പറഞ്ഞത് ശരിയായില്ലെന്നും മോഹൻലാല്‍ പറഞ്ഞു. ഞങ്ങളോട് വെല്ലുവിളിക്കുന്നതുപോലെയാണ് ഫിറോസ് ഖാന്റെ സംസാരം കേട്ടപ്പോള്‍ തോന്നിയത് എന്നും മോഹൻലാല്‍ പറഞ്ഞു. ബിഗ് ബോസിലെ നിയമങ്ങള്‍ അനുസരിക്കാൻ പറ്റില്ലെങ്കില്‍ പുറത്തോട്ടുവരൂവെന്നും മോഹൻലാല്‍ പറഞ്ഞു. സജ്‍ന- ഫിറോസ് ദമ്പതിമാരുടെ പെരുമാറ്റം ബിഗ് ബോസിന്റെ നിലവാരത്തെയും ബാധിക്കുന്നുവെന്നും കുടുംബങ്ങള്‍ കാണുന്നതാണ് ഇതെന്നും മോഹൻലാല്‍ പറഞ്ഞു.

വാക്കുകള്‍ നിയന്ത്രിക്കാൻ മാസ്‍ക് ധരിപ്പിക്കുകയായിരുന്നു മോഹൻലാല്‍ സജ്‍നയ‍്‍ക്കും ഫിറോസ് ഖാനും നല്‍കിയ ശിക്ഷ.