ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 53 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. ഓരോ വാരം മുന്നോട്ടുപോകുന്തോറും മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും മുന്നോട്ടാണ്. ഒപ്പം ബിഗ് ബോസും ഗെയിമിലേക്ക് പല കൗതുകങ്ങളും കൊണ്ടുവരുന്നുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഈ വാരത്തിലെ നോമിനേഷന്‍. സാധാരണ പോലെ കണ്‍ഫെഷന്‍ റൂമില്‍ എത്തി മത്സരാര്‍ഥികള്‍ പുറത്താകണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുള്ള രണ്ട് പേരുടെ പറഞ്ഞെങ്കിലും അന്തിമ ലിസ്റ്റ് ബിഗ് ബോസ് അവരെ ഇനിയും അറിയിച്ചിട്ടില്ല. എന്നാല്‍ ഇന്നത്തെ ഡെയ്‍ലി ടാസ്‍ക് ആയി രസകരമായൊരു മത്സരം ബിഗ് ബോസ് ഏര്‍പ്പെടുത്തി. ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രവചിക്കുക എന്നതായിരുന്നു അത്. അതനുസരിച്ച് വേദിയിലെത്തിയ ഓരോരുത്തരും പ്രവചിച്ച സാധ്യതാ ലിസ്റ്റ് ഇപ്രകാരമാണ്.

കിടിലം ഫിറോസ്- കിടിലം ഫിറോസ്, സന്ധ്യ, റിതു, സജിന-ഫിറോസ്

ഡിംപല്‍- സായ്, സൂര്യ, സജിന-ഫിറോസ്, സന്ധ്യ, അഡോണി, ഡിംപല്‍, റിതു, അനൂപ്

റംസാന്‍- സജിന-ഫിറോസ്, സൂര്യ, കിടിലം ഫിറോസ്, റംസാന്‍, അഡോണി

സജിന-ഫിറോസ്- റിതു, സായ്, അഡോണി, ഡിംപല്‍, സന്ധ്യ, സൂര്യ, കിടിലം ഫിറോസ്

മണിക്കുട്ടന്‍- നോബി, കിടിലം ഫിറോസ്, അനൂപ്, അഡോണി, സായ്, സജിന-ഫിറോസ്

അനൂപ്- സന്ധ്യ, കിടിലം ഫിറോസ്, സായ്, റിതു, സജിന-ഫിറോസ്

സൂര്യ- സജിന-ഫിറോസ്, സന്ധ്യ, സായ്, അഡോണി

നോബി- സൂര്യ, സജിന-ഫിറോസ്, സായ്, കിടിലം ഫിറോസ്, സന്ധ്യ, നോബി

റിതു- സന്ധ്യ, കിടിലം ഫിറോസ്, സായ്, റംസാന്‍, സജിന-ഫിറോസ്

സന്ധ്യ- സന്ധ്യ, സജിന-ഫിറോസ്, സായ്, അഡോണി, കിടിലം ഫിറോസ്

സായ്- സജിന-ഫിറോസ്, സന്ധ്യ, കിടിലം ഫിറോസ്, സായ്

അഡോണി- സജിന-ഫിറോസ്, സായ്, അനൂപ്

രമ്യ- സൂര്യ, നോബി

 

ഇതുപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് സജിന-ഫിറോസിനാണ്, 11 വോട്ടുകള്‍. പിന്നാലെ സായ് (10), കിടിലം ഫിറോസ് (9), സന്ധ്യ (7), അഡോണി (6), സൂര്യ (4), റിതു (4), അനൂപ് (3) എന്നിവരും. നോബി, ഡിംപല്‍, റംസാന്‍ എന്നിവര്‍ ഈ വാരത്തിലെ ലിസ്റ്റില്‍ ഉണ്ടാവുമെന്ന് ഈരണ്ടുപേര്‍ വീതവും പ്രവചിച്ചു. മത്സരാര്‍ഥികളുടെ നിഗമനങ്ങള്‍ ഏതാണ്ടൊക്കെ ശരിയായിരുന്നു. ഈ വാരത്തില്‍ യഥാര്‍ഥത്തില്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത് സജിന-ഫിറോസ്, സായ് വിഷ്‍ണു, അഡോണി ടി ജോണ്‍, സന്ധ്യ മനോജ്, റിതു മന്ത്ര എന്നിവര്‍ക്കാണ്.