Asianet News MalayalamAsianet News Malayalam

'ദുബൈയില്‍ വച്ച് കാണാം..'; സെറീനയോട് ബൈ പറഞ്ഞ് സാഗര്‍, കണ്ണുനിറഞ്ഞ് ജുനൈസ്

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്

sagar surya and cerena last talk in bigg boss malayalam season 5 nrn
Author
First Published May 28, 2023, 10:53 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഫൈനലിലേക്ക് അടുക്കുകയാണ് ഷോ. ഇതിനോടകം പലരും ഷോയിൽ നിന്നും പടിയിറങ്ങി. മറ്റ് ചിലർ അകത്ത് വന്നു. ഇന്ന് സാ​ഗർ സൂര്യ കൂടി ബി​ഗ് ബോസിനോട് വിട പറഞ്ഞിരിക്കുകയാണ്.  

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു എല്ലാവരും. ഒരുപക്ഷേ ഇതുകൊണ്ടാകാം സാ​ഗർ ഇപ്പോൾ പുറത്തായതിന് കാരണം. ഈ സീസണിലെ ജോഡികളായിരുന്നു സെറീനയും സാ​ഗർ സൂര്യയുടേതും. സാ​ഗറിന്റെ പടിയിറക്കം സെറീനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജുനൈസിനെയും. സാ​ഗറിന് ബി​ഗ് ബോസിൽ ആകെ കൂട്ടുണ്ടായിരുന്നത് ജുനൈസുമായാണ്. ഇടയ്ക്ക് വച്ച് ഈ സൗഹൃദത്തിൽ വിള്ളൽ‌ വീണെങ്കിലും 
സാ​ഗറിന് ജുനൈസ് തന്നെയാണ് കൂട്ട്. 

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ശോഭ എന്നിവർ സേഫ് ആയതിന് പിന്നാലെ ബാക്കി വന്നത് ജുനൈസും സാ​ഗറും ആണ്. ഇവരിൽ ആര് പുറത്ത് പോകുമെന്ന് സെറീനയോട് മോഹൻലാൽ ചോദിച്ചപ്പോൾ, 'ഇവരിൽ ആര് പോയാലും ഭയങ്കരമായി മിസ് ചെയ്യും. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വച്ച് നോക്കുകയാണെങ്കിൽ, ജുനൈസിനെ ആയിരിക്കാം ഇൻ ആക്കുന്നത്', എന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ സാ​ഗർ എവിക്ട് ആയെന്ന് മോഹൻലാൽ പറയുകയും ചെയ്തു. എല്ലാവർക്കും ആശംസകൾ നൽകിയാണ് സാ​ഗർ പുറത്ത് പോകുന്നത്. 

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

വളരെ ഇമോഷണലായാണ് സെറീനയെ പിന്നീട് ബി​ഗ് ബോസ് വീട്ടിൽ കണ്ടത്. 'ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം.. ദുബൈയിൽ വരാം. ഉറപ്പായും വന്നിരിക്കും', എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് സാ​ഗർ പറഞ്ഞത്. തന്റെ ഭാ​ഗങ്ങൾ ക്ലിയർ ആക്കണമെന്ന് ഉണ്ടായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നുമാണ് ജുനൈസ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios