Asianet News MalayalamAsianet News Malayalam

പരിഹാസം, വെളിപ്പെടുത്തല്‍, ഒടുവില്‍ ബിഗ് ബോസില്‍ ഫിറോസ് ഖാനും സായ് വിഷ്‍ണുവും തമ്മില്‍ കയ്യാങ്കളിയും

ബിഗ് ബോസില്‍ ഇന്ന് രൂക്ഷമായ കയ്യാങ്കളി.

Sai Vishnu and Firos Khan controversy
Author
Kochi, First Published Mar 17, 2021, 10:42 PM IST

ബിഗ് ബോസില്‍ ഒരു തര്‍ക്കത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസമേ കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്‍മിയോടായി പറഞ്ഞിരുന്നു. സായ് വിഷ്‍ണുവിനോടുള്ള അരിശം തീര്‍ക്കാൻ ഫിറോസ് ഖാൻ കാരണങ്ങള്‍ കണ്ടെത്തുന്നുവെന്നായിരുന്നു കിടിലൻ ഫിറോസ് പറഞ്ഞത്. സായ് വിഷ്‍ണുവിനെ കുറിച്ച് പലരോടും ഫിറോസ് ഖാൻ പറയുന്നു. സായ് വിഷ്‍ണു ബിഗ് ബോസില്‍ പറഞ്ഞ കഥയെ കുറിച്ച് പലരോടും തിരക്കുന്നു. രാവിലെ എഴുന്നേറ്റതു മുതല്‍ തന്നെ സായ് വിഷ്‍ണുവിനെതിരെയുള്ള സംസാരമായിരുന്നു ഫിറോസ് ഖാൻ നടത്തിയത്. ഇന്ന് ഫിറോസ് ഖാന്റെ വാക്കുകള്‍ക്ക് സായ് വിഷ്‍ണു മറുപടി പറയുകയും ചെയ്‍തു.

കഴിഞ്ഞ ദിവസത്തെ മോര്‍ണിംഗ് ആക്റ്റിവിറ്റി ചെയ്യാൻ നിര്‍ദേശം കിട്ടിയത് സായ് വിഷ്‍ണുവിനായിരുന്നു. സജ്‍ന- ഫിറോസ് ദമ്പതിമാര്‍ക്ക് പക്വതയില്ലെന്ന് ആക്റ്റിവിറ്റിയുടെ ഭാഗമായി സായ് വിഷ്‍ണു പറഞ്ഞു. സജ്‍ന- ഫിറോസ് ദമ്പതിമാര്‍ വെറുതെ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു സായ് വിഷ്‍ണു പറഞ്ഞത്. അപോള്‍ തന്നെ ഫിറോസ് ഖാൻ ഏറ്റുമുട്ടലിന്റെ സൂചന നല്‍കിയിരുന്നു. സായ് വിഷ്‍ണുവിനെ തകര്‍ക്കുമെന്ന് ഫിറോസ് ഖാൻ പറഞ്ഞു. ഇന്ന് അതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു തര്‍ക്കം നടന്നത്.

പ്രണയത്തെ കുറിച്ചായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ സംസാരം. എന്നാല്‍ എല്ലാ പ്രണയവും ശരിയല്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞു.  ഭര്‍ത്താവുള്ള ഭാര്യയോടുള്ള സ്‍നേഹത്തെ കുറിച്ചായിരുന്നു ഫിറോസ് ഖാൻ പറഞ്ഞത്. അത് പ്രണയമല്ല അവിവിഹിതമാകാമെന്നും സായ് വിഷ്‍ണു പറഞ്ഞു. ഫിറോസ് ഖാൻ വിഷയം മാറ്റുകയാണ് എന്ന് തോന്നിയപ്പോള്‍ ചിലര്‍ അവിടെ നിന്ന് മാറുകയും ചെയ്‍തു.  തുടര്‍ന്ന് അക്കാര്യത്തെ കുറിച്ച് സായ് വിഷ്‍ണു സൂചിപ്പിക്കുയും ചെയ്‍തു. അപോഴായിരുന്നു വീണ്ടും ഫിറോസ് ഖാൻ വിഷയമെടുത്തിട്ടത്. സായ് വിഷ്‍ണു വെറുതെ ദാരിദ്ര്യം പറയുകയായിരുന്നുവെന്ന് ഫിറോസ് ഖാൻ പറഞ്ഞു.

വില കൂടിയ വസ്‍ത്രം ധരിക്കുന്ന, ശരീരം നല്ലതാക്കാൻ ഒരുപാട് മുട്ട കഴിക്കുന്ന സായ് വിഷ്‍ണുവിന് എന്തുകൊണ്ട് 35 രൂപയ്‍ക്ക്  സ്വന്തം വീടിന് ഒരു കുറ്റി വാങ്ങിച്ചിട്ടുകൂട എന്ന് ഫിറോസ് ഖാൻ ചോദിച്ചു. ഇതോടുകൂടി താൻ എല്ലാം പറയാമെന്ന് സായ് വിഷ്‍ണു വ്യക്തമാക്കി. ഞാൻ കടന്നു പോയ വഴികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെന്ന് സായ് വിഷ്‍ണു പറഞ്ഞു. വീട് വയ്‍ക്കാനോ അല്ലെങ്കില്‍ ടിവി വാങ്ങിക്കാനോ പറ്റില്ലെന്നല്ല പറഞ്ഞത്. ചെറുപ്പം തൊട്ട് ജോലി ചെയ്യാത്ത ഒരു ദിവസമില്ല. പഠന കാലത്ത് തന്നെ അമ്മയുടെ ഓപ്പറേഷന് പണം കണ്ടെത്തേണ്ടി വന്നു. മൂന്നര ലക്ഷം രൂപ വരെ വേണ്ടി വന്നു. സഹോദരി കോളേജില്‍ പോകുന്നതിന് പണം കണ്ടെത്തണം. ഞങ്ങള്‍ ഷെഡിലാണ് കഴിഞ്ഞത്. വീട് നിര്‍മിച്ചില്ല എന്നല്ല പറഞ്ഞത്. അടച്ചുറപ്പില്ലാത്ത വീടില്ല എന്നാണ് പറഞ്ഞത്. അതിനാണ് ഗ്യാസ് സിലിണ്ടറൊക്കെ വെച്ചത്.  എന്നെ ബിഗ് ബോസിലേക്ക് വിളിക്കുമ്പോള്‍ 80 കിലോയായിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരുന്നു. അതിനാല്‍ പപ്‍സ് ഒക്കെയായിരുന്നു കഴിച്ചത്. ചായ ഒരുപാട് കുടിക്കാറുണ്ടായിരുന്നു. ഇപോള്‍ വര്‍ക്ക് ഔട്ട് ചെയ്‍ത് കുറച്ച ശരീരമാണ് കാണുന്നത്. ബിഗ് ബോസിലേക്ക് വിളിച്ചതുമുതല്‍ തനിക്ക് ഒപ്പം ഒരാളുണ്ട്. ജിമ്മിന് ഒക്കെ പോകുന്ന ആളാണ് ഞാൻ. ബിഗ് ബോസില്‍ വന്നാല്‍ കഷ്‍ടപ്പാടുകള്‍ മാറുമെന്ന് അയാള്‍ പറഞ്ഞു. എനിക്ക് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ആവശ്യമായ ഭക്ഷണം അയാളാണ് വാങ്ങിച്ചുതന്നത്. ബിഗ് ബോസില്‍ നിന്ന് കിട്ടുന്ന പൈസ അയാള്‍ക്കു കൂടി അയച്ചുകൊടുക്കുന്നുണ്ട്. എന്റെ ആരോഗ്യവും എനിക്ക് നോക്കണമെന്നും സായ് വിഷ്‍ണു പറഞ്ഞു. തന്റെ കാര്യങ്ങള്‍ വ്യക്തമാക്കിയ സായ് വിഷ്‍ണുവിനെ തുടര്‍ന്നും ഫിറോസ് ഖാൻ പരിഹസിച്ചു. സംഭവം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios