ബിഗ് ബോസ് ആറാം ആഴ്ചയിൽ കൺഫെഷൻ റൂമിലെ നോമിനേഷൻ ടാസ്ക്കിനിടെ മത്സരാർത്ഥികൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ

ആറാം ആഴ്ചയിലേക്ക് എത്തിയിട്ടേ ഉള്ളൂവെങ്കിലും അതിലും വാരങ്ങള്‍ പിന്നിട്ടതുപോലെയുള്ള ആവേശം ഈ സീസണ്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. മത്സരാര്‍ഥികളുടെ തിരഞ്ഞെടുപ്പാണ് അതിന് ഒരു കാരണം. ബിഗ് ബോസ് ടീമും ഷോയെ മുന്‍ സീസണുകളില്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍ കാര്യമായി പരിശ്രമിക്കുന്നുണ്ട്. മുന്‍ സീസണുകളില്‍ കണ്ട പല കാര്യങ്ങളും ഇക്കുറി നേരത്തേയാണ് കടന്നുവരുന്നത്. രണ്ട് മത്സരാര്‍ഥികള്‍ വീതം കണ്‍ഫെഷന്‍ റൂമില്‍ പോയി നോമിനേഷനിലേക്ക് ആര് പോകണമെന്ന് തീരുമാനിക്കുന്ന ടാസ്ക് ഇന്നാണ് നടക്കുന്നത്. ഇതിന്‍റെ പ്രൊമോകള്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള രണ്ട് പ്രൊമോകളില്‍ ഒന്നില്‍ നോബിയും മൃദുലയും കൂടിയാണ് കണ്‍ഫെഷന്‍ റൂമില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. മറ്റൊരു പ്രൊമോയില്‍ രാഹുല്‍ ഈശ്വറും അഞ്ജലിയും ഇക്കാര്യം സംസാരിക്കുന്നതും കാണാം. മത്സരാര്‍ഥികള്‍ തമ്മില്‍ത്തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ് പ്രൊമോകളില്‍ കാണുന്നത്. നോമിനേഷനിലേക്ക് വെറുതെ അങ്ങ് പോകാന്‍ ആരും തയ്യാറാകുന്നില്ലെന്ന് സാരം. നോമിനേഷന്‍ ചര്‍ച്ചയ്ക്കായി ബിഗ് ബോസ് മത്സരാര്‍ഥികളുടെ ജോഡി നിശ്ചയിച്ചതില്‍ മറ്റൊരു കൌതുകം കൂടിയുണ്ട്. സീക്രട്ട് റൂമില്‍ നിന്ന് പോരുന്ന സമയത്ത് ഓരോ മത്സരാര്‍ഥികളെ എക്സ്പോസ് ചെയ്യാനായി തിരഞ്ഞെടുക്കണമെന്ന് ബിഗ് ബോസ് അഞ്ജലിയോടും മൃദുലയോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മൃദുല രാഹുല്‍ ഈശ്വറിനെയും അഞ്ജലി നോബിയെയുമാണ് തിരഞ്ഞെടുത്തത്. എന്നാല്‍ മറ്റേയാള്‍ തിരഞ്ഞെടുത്ത ആളെയാണ് ഈ ടാസ്കില്‍ ബിഗ് ബോസ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്.

നോമിനേഷനുവേണ്ടി കണ്‍ഫെഷന്‍ റൂമില്‍ തര്‍ക്കിക്കുന്ന മറ്റൊരു കോമ്പോ ഷിജിനും ഐശ്വര്യയുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഏറെ നേരം നീണ്ടുനില്‍ക്കുന്നതായി പ്രൊമോയില്‍ സൂചനയുണ്ട്. വെളിയില്‍ കാത്തിരിക്കുന്നവരോട് ഈ സമയം പൊയ്ക്കോളാനും ബിഗ് ബോസ് പറയുന്നുണ്ട്. എന്തായാലും ഏറെ രസകരമായിരിക്കും ഇന്നത്തെ നോമിനേഷന്‍ എപ്പിസോഡ് എന്ന് ഉറപ്പാണ്.

അതേസമയം വൈല്‍ഡ് കാര്‍ഡുകള്‍ കൂടി വന്നതിന്‍റെ ആവേശത്തിലാണ് ബിഗ് ബോസ് ഹൌസ്. മാസ് എവിക്ഷനിലൂടെ എട്ട് പേര്‍ പുറത്തായതിന് പിന്നാലെ നൈല് വൈല്‍ഡ് കാര്‍ഡുകളാണ് എത്തിയിരുന്നത്. ഇതില്‍ സുവര്‍ണ എന്ന മത്സരാര്‍ഥി സ്വന്തം തീരുമാന പ്രകാരം ഷോ ക്വിറ്റ് ചെയ്തിരുന്നു. മാസ് എവിക്ഷനില്‍ ഉള്‍പെട്ട് ഹൌസില്‍ നിന്ന് പോയ അഞ്ജലിയും മൃദുലയും ദിവസങ്ങളുടെ സീക്രട്ട് റൂം വാസത്തിന് ശേഷം തിരികെ എത്തിയിരുന്നു.

#BBMS8Promo നോമിനേഷനിൽ വഴക്കിട്ട് മത്സരാർത്ഥികൾ..ചർച്ചയിൽ നട്ടംതിരിഞ്ഞ് ബി​ഗ്ബോസ് ഹൗസ്