ഡിസംബര്‍ 21 നാണ് 'ഡങ്കി' റിലീസ്

ബോളിവുഡില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍ ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം ഒരു ശരാശരി സിനിമാപ്രേമിക്ക് ഇല്ല. ഷാരൂഖ് ഖാന്‍ തന്നെ അത്. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ഹിന്ദി സിനിമയെ ശരിക്കും ട്രാക്കില്‍ എത്തിച്ചത് കിംഗ് ഖാന്‍ എന്ന് അവര്‍ സ്നേഹപൂര്‍വ്വം സംബോധന ചെയ്യുന്ന ഷാരൂഖ് ഖാന്‍ ആണ്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഏതാനും വര്‍ഷങ്ങളുടെ ഇടവേളയെടുത്ത അദ്ദേഹം തിരിച്ചുവന്നത് ഒരേ വര്‍ഷം രണ്ട് 1000 കോടി ക്ലബ്ബ് വിജയങ്ങളുമായി ആയിരുന്നു. പഠാനും ജവാനും ശേഷം ഷാരൂഖ് നായകനാവുന്ന ഡങ്കി ക്രിസ്മസ് റിലീസ് ആയി എത്താനായി ഒരുങ്ങുന്നു. ഇപ്പോഴിതാ ഒരു ആരാധകന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

ആരാധകരുമായി എപ്പോഴും ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. എക്സിലൂടെ ആസ്ക് എസ്ആര്‍കെ എന്ന ടാഗിലുള്ള ചോദ്യോത്തര പരിപാടിയിലൂടെ ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ ഇന്നലെ നടത്തിയ ചോദ്യോത്തരത്തിലാണ് ഷാരൂഖ് ഈ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ഡങ്കിയുടെ ട്രെയ്‍ലറില്‍ ഒരു ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ഇട്ട് അദ്ദേഹം ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന രംഗമുണ്ട്. സമാന ഡിസൈനിലുള്ള ഒരു ടീ ഷര്‍ട്ട് ധരിച്ച് ഓടുന്ന രംഗം അദ്ദേഹം വിഖ്യാതമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലും അഭിനയിച്ചിട്ടുണ്ടെന്ന് ചില ആരാധകരാണ് കണ്ടെത്തിയത്. ഇരു ചിത്രങ്ങളുടെയും രംഗങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ എഡിറ്റുകളും പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഷാരൂഖ് ഖാനോട് ഒരു ആരാധകന്‍റെ ചോദ്യം.

ഈ രണ്ട് ചിത്രങ്ങള്‍ക്കിടയിലാണ് ഞങ്ങളെല്ലാം വളര്‍ന്നത്. ഇത്തരം എഡിറ്റുകള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി ഇങ്ങനെ- "ജീവിതം ഒരു ഓട്ടമാണ്. 11 ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഇതുപോലെ ഓടാന്‍ സാധിക്കുന്നു എന്നതും ഒരേ ടീ ഷര്‍ട്ട് എനിക്ക് പാകമാവുന്നു എന്നതും എനിക്ക് വലിയ ആഹ്ലാദം പകരുന്നു. പരിപാടിയിലെ എല്ലാ ഉത്തരങ്ങള്‍ക്കുമെന്നപോലെ ഈ ഉത്തരത്തിനും ആരാധകരുടെ വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്".

Scroll to load tweet…

അതേസമയം തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍ രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഡങ്കി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.

ALSO READ : 18 വര്‍ഷത്തിന് ശേഷം വിജയ്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ആ നടന്‍! 'ദളപതി 68' ല്‍ സര്‍പ്രൈസ് കാസ്റ്റിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം