തീയേറ്ററുകളില്‍ റെക്കോര്‍ഡ് വിജയം നേടിയ ഒരു ചിത്രം 50 ദിനങ്ങള്‍ പിന്നിട്ട് തീയേറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌പോമില്‍ സ്ട്രീം ചെയ്യപ്പെടുന്ന അപൂര്‍വ്വതയായിരുന്നു 'ലൂസിഫറി'ന്റേത്. അത്തരത്തിലാണ് ആമസോണ്‍ പ്രൈമിലെ 'ലൂസിഫര്‍' സ്ട്രീമിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചതും. എന്നാല്‍ ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യപ്പെടുന്ന മലയാളചിത്രങ്ങളുടെ എണ്ണം കൂടിവരികയാണ്. ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ളിക്‌സിലുമൊക്കെ ആദ്യകാലത്ത് അന്തര്‍ദേശീയ സിനിമകള്‍ മാത്രമായിരുന്നു ലഭ്യമെങ്കില്‍ പിന്നീട് ബോളിവുഡും പിന്നാലെ ഇന്ത്യന്‍ പ്രാദേശിക സിനിമകളുമൊക്കെ എത്തിത്തുടങ്ങി. 'ലൂസിഫറി'നൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കാണാവുന്ന മലയാള സിനിമകളുടെ ലിസ്റ്റാണ് താഴെ.

കുഞ്ഞു ദൈവം (ആമസോണ്‍ പ്രൈം)

ക്രൈം നമ്പര്‍ 89 (ആമസോണ്‍ പ്രൈം)

മിഖായേല്‍ (ആമസോണ്‍ പ്രൈം)

എന്റെ ഉമ്മാന്റെ പേര് (ആമസോണ്‍ പ്രൈം)

അകത്തോ പുറത്തോ (ആമസോണ്‍ പ്രൈം)

ഞാന്‍ പ്രകാശന്‍  (നെറ്റ്ഫ്‌ളിക്‌സ്)

ആളൊരുക്കം (നെറ്റ്ഫ്‌ളിക്‌സ്)

സുഡാനി ഫ്രം നൈജീരിയ (നെറ്റ്ഫ്‌ളിക്‌സ്)

ഈട (നെറ്റ്ഫ്‌ളിക്‌സ്)

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ (നെറ്റ്ഫ്‌ളിക്‌സ്)

മിന്നാമിനുങ്ങ് (നെറ്റ്ഫ്‌ളിക്‌സ്)

അരവിന്ദന്റെ അതിഥികള്‍ (ഹോട്ട്‌സ്റ്റാര്‍)

ക്യാപ്റ്റന്‍ (ഹോട്ട്‌സ്റ്റാര്‍)

പൂമരം (ഹോട്ട്‌സ്റ്റാര്‍)

പറവ (ഹോട്ട്‌സ്റ്റാര്‍)