Asianet News MalayalamAsianet News Malayalam

'ജോ ആന്‍ഡ് ജോ' ടീം വീണ്ടും; '18 പ്ലസ്' വടകരയില്‍ ആരംഭിച്ചു

അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം

18 plus malayalam movie starts rolling at vadakara mathew thomas naslen
Author
First Published Jan 20, 2023, 1:25 PM IST

നസ്‍ലെന്‍, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18 പ്ലസ് എന്ന സിനിമയുടെ ചിത്രീകരണം വടകരയിൽ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ജോ ആന്‍ഡ് ജോ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുണ്‍ ഡി ജോസ്. ഈ ചിത്രത്തിലും നസ്‍ലെനും മാത്യു തോമസും നിഖില വിമലുമായിരുന്നു പ്രധാന താരങ്ങള്‍.

ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് 18 പ്ലസിലെ മറ്റ് അഭിനേതാക്കള്‍. മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ, എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിമീഷ് താന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട്, വസ്ത്രാലങ്കാരം സുജിത് സി എസ്, മേക്കപ്പ് സിനൂപ്‌ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുള്‍ ബഷീര്‍, സ്റ്റിൽസ് അര്‍ജുന്‍ സുരേഷ്, പരസ്യകല യെല്ലോടൂത്ത്,പി ആര്‍ ഒ- എ എസ് ദിനേശ്.

ALSO READ : നമിതയുടെ കഫെയില്‍ സര്‍പ്രൈസ് അതിഥിയായി മമ്മൂട്ടി; ചിത്രങ്ങള്‍

അതേസമയം ജോ ആന്‍ഡ് ജോയില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഗോവിന്ദ് വസന്തയുടേതായിരുന്നു സംഗീതം.

Follow Us:
Download App:
  • android
  • ios