Asianet News MalayalamAsianet News Malayalam

'2018' തെലുങ്ക് പതിപ്പിനും യുഎസ് റിലീസ്; വിതരണാവകാശം വില്‍പ്പനയായി

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം

2018 telugu to be released in usa Prathyangira Cinemas tovino thomas nsn
Author
First Published May 28, 2023, 2:50 PM IST

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് 2018 പിന്നിടിരിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രമെന്ന പദവിയാണ് അത്. കളക്ഷനില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പുലിമുരുകനെ വെല്ലുന്ന ഒരു ചിത്രം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിറക്കുന്നത്. കേരളത്തിന് പുറമെ നിരവധി മാര്‍ക്കറ്റുകളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ചിത്രത്തിന്‍റെ മറുഭാഷാ പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ് മൊഴിമാറ്റ പതിപ്പുകളുടെ റിലീസ് ഈ വെള്ളിയാഴ്ച ആയിരുന്നു. ഇതില്‍ തെലുങ്ക് പതിപ്പ് മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം നേടിക്കൊണ്ടിരിക്കുന്ന വിജയത്തിന്‍റെ വ്യാപ്തിയുടെ സൂചനയായി മറ്റൊരു വിവരം കൂടി പുറത്തെത്തിയിരിക്കുകയാണ്. 2018 തെലുങ്ക് പതിപ്പ് യുഎസ് റിലീസിനും ഒരുങ്ങുന്നതായാണ് അത്.

തെലുങ്ക് സിനിമകള്‍ക്ക് മികച്ച മാര്‍ക്കറ്റ് ഉള്ള സ്ഥലമാണ് യുഎസ്. ആന്ധ്ര, തെലങ്കാന മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ വലിയ സംഖ്യയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആരിന് അവിടത്തുകാരെയും പ്രേക്ഷകരായി ലഭിച്ചിരുന്നു. 2018 മലയാളം പതിപ്പിനും യുഎസ് റിലീസ് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര തിയറ്റര്‍ കൗണ്ട് ലഭിച്ചിരുന്നില്ല. യുകെ അടക്കമുള്ള പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷന്‍ നേടിയിട്ടും യുഎസിലെ സംഖ്യ വാര്‍ത്തകളില്‍ വരാത്തതിന് കാരണം അതായിരുന്നു. എന്നാല്‍ തെലുങ്ക് പതിപ്പ് എത്തുന്നതോടെ ചിത്രത്തിന് യുഎസില്‍ കാര്യമായി കാണികളെ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. പ്രമുഖ കമ്പനിയായ പ്രത്യങ്കിര സിനിമാസ് ആണ് 2018 തെലുങ്ക് പതിപ്പിന്‍റെ യുഎസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

 

അതേസമയം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച കളക്ഷനാണ് 2018 തെലുങ്ക് പതിപ്പ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 2.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ : ഒരു കോടി ക്ലബ്ബില്‍ നിന്ന് 150 കോടി ക്ലബ്ബിലേക്ക്; ബോക്സ് ഓഫീസില്‍ പുതിയ സാധ്യതകള്‍ തേടുന്ന മോളിവുഡ്

Follow Us:
Download App:
  • android
  • ios