താരങ്ങളെയും സംവിധായകനെയും പെട്ടെന്ന് നേരിൽ കണ്ടപ്പോൾ പ്രേക്ഷകൻ പൊട്ടി കരഞ്ഞു കൊണ്ടാണ് അവരെ നെഞ്ചോടു ചേർത്തത്‌. 

പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുറ തിയറ്ററുകളിൽ മുന്നേറുന്നു. ഈ അവസരത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തിയേറ്റർ വിസിറ്റ് നടത്തുന്നതിനിടയിൽ വികാരനിർഭരമായ നിമിഷങ്ങള്‍ അരങ്ങേറിയതിന്‍റെ വീഡിയോ ശ്രദ്ധനേടുകയാണ്. ഇന്നലെ രാത്രി കൊച്ചിയിലെ തിയേറ്ററിൽ വച്ചായിരുന്നു ഒരു യുവാവ് വളരെ ഇമോഷണലായി രം​ഗത്ത് എത്തിയത്. 

ഷോ കഴിഞ്ഞപ്പോൾ എത്തിയ താരങ്ങളെ വാരിപ്പുണർന്നു ഇമോഷണലി സിനിമ ഇഷ്ടപെട്ട ആരാധകൻ പറഞ്ഞത് 'ഇരുപത്തി ഒന്നാം വയസ്സായ തനിക്കു കാണാൻ സാധിച്ച ഏറ്റവും മികച്ച ചിത്രം മുറ' എന്നാണ്. താരങ്ങളെയും സംവിധായകനെയും പെട്ടെന്ന് നേരിൽ കണ്ടപ്പോൾ പ്രേക്ഷകൻ പൊട്ടി കരഞ്ഞു കൊണ്ടാണ് അവരെ നെഞ്ചോടു ചേർത്തത്‌. 

മുസ്‌തഫ സംവിധാനം ചെയ്ത മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്. നവംബർ 8ന് ആയിരുന്നു ചിത്രം തിയറ്ററിലെത്തിയത്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രം കൂടിയാണിത്. 

View post on Instagram

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു; കാരണക്കാരെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം !

മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം