Asianet News MalayalamAsianet News Malayalam

തരം​ഗമായി പ്രഭാസിന്റെ 'രാധേശ്യാം' മോഷന്‍ പോസ്റ്റർ; നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 25 മില്യണ്‍ പേര്‍

പ്രഭാസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.

25 million views for radhe shyam motion poster
Author
Bengaluru, First Published Oct 28, 2020, 10:24 AM IST

പ്രഭാസ്- പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ്. വെള്ളിത്തിരയില്‍ വന്‍ വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും. പ്രഭാസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.

വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ്  പുറത്തുവിട്ടിരിക്കുന്നത്. ട്രെയിനിനുള്ളില്‍ പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷന്‍ കാണാം. പിന്നാലെയാണ് പ്രഭാസിന്റേയും നായികയായ പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം കാണുന്നത്.
 
ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

ചിത്രത്തിന് സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Follow Us:
Download App:
  • android
  • ios