മീറ്റ് ദി ഡയറക്ടർ പരിപാടിയും അവാർഡ് നേടിയ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും നടക്കും.

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ സമാപന ദിവസമായ നാളെ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളടക്കം വിവിധ വിഭാഗങ്ങളിലായി 26 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്റർനാഷണൽ ഫിക്ഷൻ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ, ഫെസ്റ്റിവൽ വിന്നേഴ്സ് എന്നീ വിഭാഗങ്ങളിലെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ആന്റോണിയോ ലാ കാമറയുടെ ലെ മുർ ഡു സോൺ, ഇഗ്നാസിയോ ക്ലാര പ്ലാനാസിന്റെ 40 ഡിഗ്രീസ്, ജോസ് എഡ്വേർഡോ കാസ്റ്റില്ല പോൺസിന്റെ ലെവന്റാമുർട്ടോസ്: കുംബിയ ഫോർ ദി ഡെഡ്, ലൗ ചാർലസിന്റെ കാസ ചിക്ക, വിൽ നിയാവയുടെ ജാസ് ഇൻഫെർണൽ, അസാഫ് കോർമാന്റെ യെസ് ഓർ നോ, ജെസ്സി മൂസല്ലത്തിന്റെ ഫോ ബിജു, സച്ചിൻ ധർവാദ്കറിന്റെ രാഹുൽ ആൻഡ് റോസ, ജാവി പ്രാഡയുടെ പ്രെജുഡിസസ്, ഗബ്രിയേൽ ഗോൺസാലസ് അകോസ്റ്റിന്റെ ജെനസിസ് തുടങ്ങിയ ചിത്രങ്ങൾ ഉണ്ടാകും

ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിൽ ബ്ലാക്ക് സോംബി, ഡ്രീംസ് ഫോർ എ ബെറ്റർ പാസ്റ്റ്, ബ്യൂട്ടി ലേബേഴ്സ്, വിംഗ്ഡ്, ദി സ്റ്റോറി ഓഫ് ഡോക്യുമെന്ററി ഫിലിം, അപ്പോളോ, റാഡിക്കൽ മെമ്മറി, ആഡംസ് ആപ്പിൾ, മെമ്മറീസ് ഓഫ് എ വിൻഡോ, ഷോട്ട് റിവേഴ്സ് ഷോട്ട്, ദി മാച്ച്, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, അവർ ലാൻഡ് എന്നിവയും ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽ ജനായ് ബൗലോസ് , അബ്ദ് അൽകാദർ ഹബക് എന്നിവർ സംവിധാനം ചെയ്ത ബേർഡ്സ് ഓഫ് വാർ, അൽബ ജാരാമിലോയുടെ ഗൈഡഡ് ടൂർ, ഇതാബ് അസ്സാം, ജാക്ക് മാക്ഇന്നസ് കൂട്ടുകെട്ടിന്റെ വൺ ഇൻ എ മില്യൺ എന്നിവയും പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12 ന് മീറ്റ് ദി ഡയറക്ടർ പരിപാടിയും ഉണ്ടാകും. വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനത്തിനു ശേഷം അവാർഡ് നേടിയ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും നടക്കും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming