പുനെ: ക്രമാതീതമായി വർധിപ്പിച്ച ട്യൂഷൻ ഫീസും, പ്രവേശന പരീക്ഷാ ഫീസും കുറയ്ക്കണമെന്ന ആവശ്യമുമായി പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദിത് സാത്വിൻ, രാജർഷി മജുംദാർ,  മണികണ്ഠൻ പിആർ, വിവേക് അല്ലാക എന്നിവർ നടത്തി വരുന്ന നിരാഹാര സമരം 26 മണിക്കൂർ പിന്നിട്ടു.

സാധാരണക്കാർക്ക് സിനിമാ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം ഇന്ന് ആ ലക്ഷ്യത്തിൽ നിന്ന് ഏറെ വ്യതിചലിച്ചുവെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അതിനുള്ള തെളിവാണ് 1,18,323 രൂപയിലെത്തി നിൽക്കുന്ന ട്യൂഷൻ ഫീസും, 10,000 രൂപയിലെത്തി നിൽക്കുന്ന പ്രവേശന പരീക്ഷാ ഫീസും. 

എല്ലാ അധ്യയന വർഷവും 10% എന്ന നിലയിൽ നടത്തിവരുന്ന ഫീസ് വർധനവിൽ ഇളവ് വരുത്തുക. പ്രവേശന പരീക്ഷയുടെ ഫീസ് കുറയ്ക്കുന്നത് വരെ പ്രവേശന പരീക്ഷ നിർത്തിവയ്ക്കുക എന്നതാണ് വിദ്യാർത്ഥികൾ ഉയർത്തുന്ന ആവശ്യം.