ടര്‍ബോയിലൂടെ നടനായി മലയാളത്തില്‍ അരങ്ങേറിയ താരം

സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയുടെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണ് കന്നഡ ചിത്രം 45. താരനിരയിലെ കൗതുകവും ഈ ചിത്രത്തിന്മേല്‍ പ്രേക്ഷകരുടെ ശ്രദ്ധ കൂട്ടിയ ഘടകമാണ്. ശിവ രാജ്‍കുമാര്‍, ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളികള്‍ക്കും പരിചിതനായ രാജ് ബി ഷെട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. ജിഷു സെന്‍ഗുപ്തയും കസ്തൂര്‍ബ മണിയും ഇവര്‍ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രാജ് ബി ഷെട്ടിയുടെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഫുള്‍ സ്ലീവ് ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത് ടൈയും കെട്ടി രണ്ട് പേര്‍ക്ക് അരികിലേക്ക് എത്തുന്ന രാജ് ബി ഷെട്ടി കഥാപാത്രത്തെ വരകളിലൂടെയാണ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ കുശലം ചോദിക്കുന്ന കഥാപാത്രത്തോട് അവര്‍ ചൂടാവുന്നതും പിന്നാലെ തന്‍റെ മാതൃഭാഷയില്‍ സംസാരിക്കുന്ന രാജ് ബി ഷെട്ടിയെയും ടീസറില്‍ കാണാം. ടീസര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ സിനിമാപ്രേമികളായ മലയാളികളുടെ ശ്രദ്ധ നേരത്തേ നേടിയിട്ടുള്ള ആളാണ് രാജ് ബി ഷെട്ടി. ഗരുഡ ഗമന വൃഷഭ വാഹന അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം നിരവധി ശ്രദ്ധേയ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടി നായകനായ ടര്‍ബോയിലൂടെ മലയാളത്തിലേക്കും എത്തി. ആന്‍റണി വര്‍ഗീസ് നായകനായ കൊണ്ടല്‍ എന്ന ചിത്രത്തിലും രാജ് ബി ഷെട്ടി അഭിനയിച്ചിട്ടുണ്ട്. രുധിരം എന്ന മറ്റൊരു ചിത്രവും മലയാളത്തില്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. 

ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി

First Look Teaser Malayalam| #45TheMovie| Raj B Shetty| Arjun Janya |Suraj Production| M RameshReddy