അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്.  മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. 

ഹോളിവുഡ്: 81 മത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൺഹൈമറാണ്. അണുബോംബിന്‍റെ പിതാവ് ഓപ്പൺഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്. 

അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ നോളന്‍ നേടി. ഓപ്പൺഹൈമറിലെ അഭിനയത്തിന് റോബര്‍ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടനായി. 

പ്രധാന പുരസ്കാരങ്ങള്‍ ഇങ്ങനെ 

മികച്ച സിനിമ (ഡ്രാമ) - ഓപ്പൺഹൈമർ
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്
മികച്ച സംവിധായകന്‍ - ക്രിസ്റ്റഫർ നോളൻ ,ഓപ്പൺഹൈമർ
മികച്ച തിരക്കഥ -"അനാട്ടമി ഓഫ് എ ഫാൾ" - ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി
മികച്ച നടന്‍ -കിലിയൻ മർഫി - "ഓപ്പൺഹൈമർ"
മികച്ച നടി - ലില്ലി ഗ്ലാഡ്‌സ്റ്റോൺ - "കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍"
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോൾ ജിയാമാറ്റി - "ദ ഹോൾഡോവർസ്"
മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -"ഓപ്പൺഹൈമർ"
മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് - "ദ ഹോൾഡോവർസ്"
മികച്ച ടിവി സീരിസ് - സക്സഷന്‍ - എച്ച്ബിഒ
മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്
മികച്ച സംഗീതം - ലുഡ്വിഗ് ഗോറാൻസൺ - "ഓപ്പൻഹൈമർ"
മികച്ച അന്യാഭാഷ ചിത്രം -"അനാട്ടമി ഓഫ് എ ഫാൾ" - ഫ്രാൻസ്
മികച്ച ഒറിജിനല്‍ സോംഗ് - "ബാർബി" - 'വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍'
മികച്ച അനിമേഷന്‍ ചിത്രം -“ദ ബോയ് ആന്‍റ് ഹീറോയിന്‍” 
സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -"ബാർബി"

പ്രേക്ഷകരെ പിടിച്ചിരുത്തി ത്രില്ലടിപ്പിച്ചു രാസ്ത; മികച്ച പ്രേക്ഷക പ്രതികരണം

'ഇൻഫ്ലുവൻസർമാരുടെയും കഷ്ടപ്പാട് എല്ലാവരും മനസിലാക്കണം' ലിന്‍റുവിന്‍റെ പരിഭവം