" ഇന്നേക്ക് ഒരു വര്‍ഷം, ഇന്ത്യയുടെ മഹത്തായ കഥ വ്യക്തമാക്കപ്പെടും #Relive83. 2020 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും". 

ദില്ലി: ഇന്ത്യന്‍ കായിക രംഗത്തെ വാനോളമുയര്‍ത്തി കപില്‍ ദേവും സംഘവും നേടിയ 1983 ലെ ക്രിക്കറ്റ് ലോകക്കപ്പ് വിജയം തീയറ്ററുകളിലേക്ക്. '83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ രണ്‍വീര്‍ സിങ് പുറത്തുവിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്ന വെള്ള പാന്‍റും ഷര്‍ട്ടുമണിഞ്ഞ് വിജയം ആഘോഷിക്കുന്ന 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചിത്രമാണ് പുറത്ത് വിട്ടത്. ഇതോടൊപ്പം കപില്‍ ദേവ്, മോഹീന്ദര്‍ അമര്‍നാഥ് എന്നിവരോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും രണ്‍വീര്‍ തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ചു.

View post on Instagram

" ഇന്നേക്ക് ഒരു വര്‍ഷം, ഇന്ത്യയുടെ മഹത്തായ കഥ വ്യക്തമാക്കപ്പെടും #Relive83. 2020 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും". എന്നായിരുന്നു രണ്‍വീറിന്‍റെ കുറിപ്പ്. കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ 1983 ലെ അതിഹാസികമായ വിജയത്തിന് ഇനി അഭ്രപാളികളില്‍ രണ്‍ബീര്‍ നായകനാകും. മധു മന്‍ടേന നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. 

View post on Instagram

ഫസ്റ്റ് ലുക്കില്‍ പങ്കജ് ത്രിപാഠി, സാക്വിബ് സലീം ചിരാങ് പാട്ടീല്‍ ജറ്റിന്‍ സര്‍ന തുടങ്ങി രണ്‍വീര്‍ അടക്കം പതിനാല് പേരുണ്ട്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കപില്‍ ദേവിന്‍റെ ശിക്ഷണത്തില്‍ ഒത്ത ഒരു ക്രിക്കറ്ററാകാനുള്ള കഠിന പരിശീലനത്തിലാണ് രണ്‍വീര്‍. 1999 മുതല്‍ 2000 കാലത്ത് ടീം ഇന്ത്യയുടെ പരിശീലകന്‍ കൂടിയായിരുന്നു കപില്‍ ദേവ്. ഇന്ത്യയിലും ലണ്ടനിലും സ്കോട്ട്ലാന്‍റിലുമായിരിക്കും ചിത്രീകരണം.

View post on Instagram