'കുട്ടിച്ചാത്തൻ' സീരിയലിലെ വർഷയായി ശ്രദ്ധേയയായ ശ്രദ്ധ ഗോകുൽ, നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായി. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയാണ് താരത്തിന്റെ മടങ്ങിവരവ്.

ബാലതാരമായി ഒന്നോ രണ്ടോ സിനിമയിലോ സീരിയലിലോ അഭിനയിച്ച താരങ്ങളെ പിന്നീട് പലപ്പോഴും പൊതുവേദികളിലൊന്നും കാണാൻ സാധിക്കാറില്ല. പലരും പഠിത്തവുമായി പോകുകയാണെങ്കിൽ ചിലർ ഈ കരിയർ തന്നെ ഉപേക്ഷിക്കാറുമുണ്ട്. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം അവരെ കാണുമ്പോൾ ആളുകൾക്ക് ഏറെ കൗതുകമാണ്. അത്തരത്തിലൊരു താരമാണ് ഇപ്പോൾ ശ്രദ്ധ ഗോകുൽ. 90's കിഡ്സിന്റെ ഹരമായിരുന്ന കുട്ടിച്ചാത്തൻ സീരിയലിലെ വർഷയാണ് ഈ ശ്രദ്ധ ​ഗോകുൽ. ദൃശ്യം 3യിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധ കൈയ്യടി നേടിയിരിക്കുന്നത്.

ഇത്രയും നാൾ എവിടെ ആയിരുന്നുവെന്ന ചോ​ദ്യത്തിന് ശ്രദ്ധ ​ഗോകുൽ നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധനേടുകയാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് താൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് ശ്രദ്ധ പറയുന്നത്. പഠിത്തമില്ലാതെ സിനിമയിൽ ഇങ്ങരുതെന്ന് നടി സീമ പറഞ്ഞിരുന്നുവെന്നും ശ്രദ്ധ വെളിപ്പെടുത്തി.

'പഠിത്തം ഇല്ലാണ്ട് സിനിമയില്‍ ഇറങ്ങരുതെന്ന കാര്യം ഉണ്ടായിരുന്നു. എന്നോട് പണ്ട് നടി സീമാമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പഠിക്കാണ്ട് ഇതിനൊന്നും ഇറങ്ങരുതെന്ന്. ഇഷ്ടമുണ്ടെങ്കില്‍ പൊയ്ക്കോ പക്ഷേ പഠിക്കണം എന്ന് പറഞ്ഞു. അങ്ങനെ പഠിക്കാന്‍ പോയതാണ്. പക്ഷേ പഠിക്കാന്‍ പോയത് മെഡിസിന്‍ ആയതുകൊണ്ട് കുറച്ചധികം ഗ്യാപ്പായെന്നെ ഉള്ളൂ', എന്നായിരുന്നു ശ്രദ്ധയുടെ വാക്കുകൾ. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു ശ്രദ്ധ.

ഒരിടവേളയ്ക്ക് ശേഷം ശ്രദ്ധ അഭിനയിക്കുന്ന മലയാള സിനിമ വലതുവശത്തെ കള്ളൻ ആണ്. ജോജു ജോർജും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ദീപ്തി എന്ന വേഷത്തിലായിരുന്നു ശ്രദ്ധ എത്തിയത്. ഈ വേഷം രണ്ടാണ് ദൃശ്യം 3യിലേക്ക് ശ്രദ്ധയെ വിളിക്കുന്നത്. ദൃശ്യത്തിലേക്ക് ആദ്യം വിളി വന്നപ്പോള്‍ പ്രാങ്ക് ആയിരിക്കുമെന്നാണ് കരുതിയതെന്നും ശ്രദ്ധ പറയുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming