Asianet News MalayalamAsianet News Malayalam

പുതുമയാർന്ന ക്യാമ്പസ് ചിത്രം "താളിന്‍റെ" വർണാഭമായ പ്രീ ലോഞ്ച് ഇവന്‍റും ഓഡിയോ റിലീസും നടന്നു.!

 ക്യാമ്പസ് കഥ പ്രേക്ഷകരിലേക്കെത്തിക്കുന്ന താൾ ചിത്രത്തിന്റെ വർണാഭമായ പ്രി ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കൊച്ചി ഐ എം എ ഹൗസിൽ നടന്നു. 
 

A colorful pre launch event and audio release of the new campus film Thaal vvk
Author
First Published Nov 16, 2023, 11:50 AM IST

കൊച്ചി: രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് കഥ പ്രേക്ഷകരിലേക്കെത്തിക്കുന്ന താൾ ചിത്രത്തിന്റെ വർണാഭമായ പ്രി ലോഞ്ച് ഇവന്റും ഓഡിയോ റിലീസും കൊച്ചി ഐ എം എ ഹൗസിൽ നടന്നു. 

ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എവർഷെയ്ൻ മണി, ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ പ്രസിഡന്റും പ്രൊഡ്യൂസറുമായ ശ്രീ. ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ നിർമ്മാതാവായ ക്രിസ് തോപ്പിൽ, മറ്റു നിർമ്മാതാക്കളുടെ പ്രതിനിധികളായ റെമോണ, ജൈസൺ പുത്തൻപുരക്കൽ, സരിൻ കമ്പാട്ടി എന്നിവർ പങ്കെടുത്തു. 
സംവിധായകൻ രാജാസാഗർ, തിരക്കഥാകൃത്ത് ഡോ.ജി.കിഷോർ സംഗീത സംവിധായകൻ ബിജിബാൽ, താളിൽ പ്രധാന വേഷങ്ങളിലെത്തുന്ന ആൻസൺ പോൾ,ആരാധ്യ ആൻ, അരുൺകുമാർ, നോബി മാർക്കോസ്, വിവ്യ ശാന്ത്, ഗായകരായ സൂരജ് സന്തോഷ്, രഞ്ജിത്ത് ജയരാമൻ, ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരും സന്നിഹിതരായിരുന്നു.

മനോരമ മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത്.ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

ജവാന്‍ പാട്ടിന് ചിരംഞ്ജീവിയുടെ കിടിലന്‍ സ്റ്റെപ്പ്- വൈറലായി വീഡിയോ

ചമ്പല്‍ കൊള്ളക്കാര്‍ ചെരുപ്പടക്കം കൊള്ളയടിച്ചു: സംഭവം വെളിപ്പെടുത്തി അക്ഷയ് കുമാര്‍.!

Follow Us:
Download App:
  • android
  • ios