Asianet News MalayalamAsianet News Malayalam

നടി സായി പല്ലവിയുമായി വിവാഹം?; പ്രതികരിച്ച് എ എല്‍ വിജയ്

സായി പല്ലവിയുടെ തമിഴിലെ ആദ്യ ചിത്രമായ ദിയയുടെ സംവിധായകനായിരുന്നു എ എല്‍ വിജയ്. 

A LVijay respond to marriage rumors with sai pallavi
Author
Chennai, First Published Mar 27, 2019, 5:19 PM IST

ചെന്നൈ: നടി സായി പല്ലവിയുമായി വിവാഹിതനാകുന്നു എന്ന വ്യാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍ എ എല്‍ വിജയ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ തലൈവിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. സായി പല്ലവിയുടെ തമിഴിലെ ആദ്യ ചിത്രമായ ദിയയുടെ സംവിധായകനായിരുന്നു എ എല്‍ വിജയ്. ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്നും ഇതിന് പിന്നാലെ വിവാഹിതരാകന്‍ പോകുകയാണെന്നുമായിരുന്നു തമിഴ് തെലുങ്ക് മാധ്യമങ്ങളില്‍ വന്ന  റിപ്പോർട്ട്. എന്നാല്‍ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ് വിജയ്.

മാരീ 2 വിന്‍റെ റിലീസിംഗ് സമയത്ത് നടന്ന അഭിമുഖകളിലും  വിവാഹം അടുത്തൊന്നും ഇല്ലെന്ന് സായിയും വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളെ നന്നായി നോക്കുന്നതിനാണ് താന്‍ പ്രാധാന്യംകൊടുക്കുന്നതെന്നും അന്ന് സായി പറഞ്ഞിരുന്നു. അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം കഴിക്കില്ലെന്ന് മുന്‍പും സായി പറഞ്ഞിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios