ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ.
റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി പിന്നീട് അവതാരകനായി തിളങ്ങിയ ആളാണ് ശിവകാർത്തികേയൻ. 2012ൽ മറീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ശിവ ഇന്ന് തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ്. നിലവിൽ ദളപതി വിജയിയുടെ പിൻമുറക്കാരനെന്ന് ആരാധകർ അവകാശപ്പെടുന്ന നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് അമരൻ എന്ന ചിത്രമാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്.
മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. രാജ്കുമാർ പെരിയസാമിയാണ് സംവിധാനം. ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഫോട്ടോകളും ആണ് സോഷ്യൽ മീഡിയയിൽ എങ്ങും. അക്കൂട്ടത്തിൽ അമരൻ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ വീഡിയോ ഏറെ വൈറൽ ആകുകയാണ്. ഒപ്പം രാജ്കുമാറും വീഡിയോയിൽ ഉണ്ട്.
ബജറ്റ് 400 കോടി ! പുഷ്പരാജിനെ ചൊടിപ്പിക്കാൻ ഭൻവർസിംഗ്; അല്ലു-ഫഹദ് പോരാട്ടത്തിന് ഇനി 30 നാൾ
തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ പൊട്ടിക്കരഞ്ഞ് രാജ്കുമാറിനോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇദ്ദേഹത്തെ സംവിധാനയകൻ ആശ്വസിപ്പിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുമുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'ഇപ്പടി താ എല്ലാരും അഴുതാങ്കാ സാർ(എല്ലാവരും ഇങ്ങനെയാണ് സിനിമ കണ്ട ശേഷം കരഞ്ഞത് സർ)', എന്നാണ് വീഡിയോ ഷെയർ ചെയ്ത് പ്രേക്ഷകർ കുറിച്ചത്.
അതേസമയം, ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. റിപ്പോർട്ടുകൾ പ്രകാരം 150 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയിൽ മാത്രം 100 കോടി കളക്ഷൻ ചിത്രം നേടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
