തമിഴകത്തിന്റെ എക്കാലത്തെയും, സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്നും ഒന്നാംനിരയില്‍  തന്നെ നില്‍ക്കുന്ന നായകൻ. രജനികാന്തിന്റെ ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രജനികാന്തിന്റെ പഴയൊരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ച. ഒരു അപൂര്‍വ ഫോട്ടോയാണ് അതെന്നതാണ് കാരണം. കണ്ടക്ടര്‍ വേഷത്തില്‍ നില്‍ക്കുന്ന രജനികാന്ത് ആണ് ഫോട്ടോയിലുള്ളത്. അവ്യക്തമെങ്കിലും രജനികാന്ത് ആണ് ചിത്രത്തിലുള്ളത് എന്ന് വ്യക്തമാകുന്നുണ്ട്.

കെ ബാലചന്ദെറിന്റെ സംവിധാനത്തിലൂടെ 1975ലാണ് രജനികാന്ത് സിനിമയിലെത്തുന്നത്. സിനിമയില്‍ എത്തുന്നതിനു മുമ്പ് രജനികാന്ത് കര്‍ണ്ണാടകയില്‍ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്നു. അന്നത്തെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. അതേസമയം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രത്തിലെ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വൻ ഹിറ്റാകുകയാണ്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധായകനാകുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത്.