എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുകയാണ്. ദര്‍ബാര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 

എ ആര്‍ മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുകയാണ്. ദര്‍ബാര്‍ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

രജനികാന്ത് ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനായിരിക്കും ഒരു കഥാപാത്രം. സാമൂഹ്യപ്രവര്‍ത്തകനായും രജനികാന്ത് ചിത്രത്തിലുണ്ടാകും. നയൻതാരയാണ് നായിക. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ രവിചന്ദെര്‍ ആണ് സംഗീതസംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.