Asianet News MalayalamAsianet News Malayalam

'തങ്കലാന്‍' തിയറ്ററിലെത്തും മുന്‍പ് ആ താരത്തിന് മാത്രമായി ഒരു പ്രദര്‍ശനം; കാരണം ഇതാണ്

ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ റിലീസ്

a special preview show of vikram starrer thangalaan only for kannada star yash here is the reason
Author
First Published Aug 6, 2024, 10:18 PM IST | Last Updated Aug 6, 2024, 10:18 PM IST

തമിഴില്‍ നിന്ന് ഈ വര്‍ഷമെത്തുന്ന ശ്രദ്ധേയ റിലീസുകളില്‍ ഒന്നാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍. വിക്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ തിരക്കുകളിലാണ് താരങ്ങളും മറ്റ് അണിയറക്കാരും. പ്രൊമോഷന്‍റെ ഭാഗമായി ഒരു സ്പെഷല്‍ പ്രിവ്യൂ ഷോയും അവര്‍ നടത്തുന്നുണ്ട്. എന്നാല്‍ സാധാരണ പ്രിവ്യൂ ഷോകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്, ഒരു താരത്തിന് സിനിമ കാണാന്‍ വേണ്ടി മാത്രമുള്ളതാണ് അത്!

അതെ, കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ കന്നഡ സിനിമാതാരം യഷിനായാണ് തങ്കലാന്‍ ടീം ഒരു സ്പെഷല്‍ പ്രിവ്യൂ ഒരുക്കുന്നത്. ഇതിന് കാരണമുണ്ട്. കെജിഎഫിലൂടെ ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ ആവേശത്തോടെ കണ്ട കോളാല്‍ ​ഗോള്‍ഡ് ഫീല്‍ഡ്സ് (കെജിഎഫ്) തന്നെയാണ് തങ്കലാന്‍റെയും കഥാപശ്ചാത്തലം. എന്നാല്‍ കഥ പറയുന്ന കാലത്തിലും സമീപനത്തിലുമൊക്കെ കെജിഎഫില്‍ നിന്ന് വ്യത്യസ്തവുമായിരിക്കും തങ്കലാന്‍. ബ്രിട്ടീഷ് ഭരണകാലമാണ് വിക്രം ചിത്രത്തിന്‍റെ കഥാകാലം. ഒരേ പശ്ചാത്തലത്തിലെത്തുന്ന മറ്റൊരു ചിത്രത്തിന്‍റെ അണിയറക്കാര്‍ ഒരുക്കുന്ന സ്പെഷല്‍ പ്രിവ്യൂ യഷിനുള്ള ആദരം കൂടിയാണ്. 

പാ രഞ്ജിത്ത് തമിഴ് പ്രഭ, അഴകിയ പെരിയവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് കഥ രചിച്ചത്. സ്റ്റുഡിയോ ​ഗ്രീന്‍ നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ജി വി പ്രകാശ് കുമാറിന്‍റേതാണ് സം​ഗീതം. 

ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios