പ്രേമലുവിലെ ആദിക്ക് പൃഥ്വിരാജിന്റെ മറുപടി.
പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം സിനിമയ്‍ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്. ആടുജീവിതം കണ്ട സന്തോഷം പങ്കുവെച്ച താരം ശ്യാം മോഹന് പൃഥ്വിരാജിന്റെ മറുപടി. പ്രേമലുവിന്റെ വമ്പൻ വിജയത്തില്‍ താനും താരത്തെ അഭിനന്ദിക്കുന്നുവെന്നാണ് നടൻ പൃഥ്വിരാജ് വ്യക്തമാക്കിയത്. ഉടൻ നേരില്‍ കാണാമെന്നും ശ്യാമിനോട് പറയുന്നു പൃഥ്വിരാജ്.
നടൻ പൃഥ്വിരാജിന് വാട്‍സ് ആപ്പില്‍ താൻ അയച്ച സന്ദേശം ശ്യാം മോഹൻ തന്നെ പങ്കുവയ്‍ക്കുകയായിരുന്നു. ചേട്ടാ ഞാൻ പ്രേമലു താരമാണ്. ആദി എന്ന വേഷമിട്ട ശ്യാം. താങ്കള്‍ മെസേജ് കാണുമോയെന്ന് അറിയില്ല. ആദ്യമായിട്ട് ഞാൻ ഒറ്റയ്‍ക്ക് കണ്ട് സിനിമ രാജുവേട്ടന്റെ സത്യമാണ്. അന്ന് മുതലുള്ള ഇഷ്‍ടമാണ്. ഞാൻ ആടുജീവിതം കണ്ടു. എന്റെ വ്യക്തിപരമായ വിജയമായിട്ടാണ് ആ സിനിമയെ ഞാൻ കാണുന്നത്. ആടുജീവിതത്തില്‍ മികച്ചതായിരിക്കുന്നു നിങ്ങള്‍. എന്നെങ്കിലും നേരിട്ട് കാണുമ്പോള്‍ ഒന്നിച്ച് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്‍നേഹവും ബഹുമാനവും എന്നുമാണ് പ്രേമലു താരം ശ്യാം മോഹൻ പൃഥ്വിരാജിന് എഴുതിയത്.
വൈകാതെ മറുപടിയുമായി നടൻ പൃഥ്വിരാജും രംഗത്ത് എത്തുകയായിരുന്നു. പ്രേമലുവിന്റെ വമ്പൻ വിജയത്തില്‍ അഭിനന്ദനങ്ങളെന്ന് പറയുകയായിരുന്നു പൃഥ്വിരാജ്. ആടുജീവിതം ഇഷ്‍ടപ്പെട്ടതില്‍ സന്തോഷം. പെട്ടെന്ന് കാണാമെന്ന് കരുതുന്നു എന്നും പറഞ്ഞു പൃഥ്വിരാജ്. ആ നിമിഷത്തിന് കാത്തിരിക്കുന്നുവെന്ന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജിനോട് നടൻ ശ്യാം മോഹൻ.
ബെന്യാമിൻ എഴുതിയ നോവല്‍ ആടുജീവിതം സിനിമയാക്കുകയായിരുന്നു ബ്ലസ്സി. നജീബായി പൃഥ്വിരാജ് വേഷമിട്ടു. മികച്ച വേഷപ്പകര്‍ച്ചയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനകം ആഗോളതലത്തില്‍ ആടുജീവിതം 50 കോടി ക്ലബിലുമെത്തി എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത് .
Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍
