യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആർഎസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഈ രണ്ട് നേതാക്കളുടെ നടപടി ശ്രദ്ധേയമായി. ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പിണറായി വിജയൻ തുടങ്ങി പ്രമുഖ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു.

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേര്‍. ആര്‍എസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണുമാണ് സഗൗരവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാൽ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.