അടുത്ത പ്രൊജക്ടായി ആമിര്‍ സൂചന നല്‍കിയ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചോ എന്ന ചോദ്യമാണ് ഈ ചിത്രത്തിന് അടിയില്‍ ആരാധകര്‍ നല്‍കുന്നത്.
മുംബൈ: സിനിമ പ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കാത്ത ചിത്രമാണ്‘താരെ സമീൻ പർ’. ആമിർ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പഠന വൈകല്യമുള്ള കുട്ടിയായി എത്തി എല്ലാവരുടെയും മനം കവര്‍ന്ന താരമാണ് ദർശീൽ സഫാരി. ഇപ്പോള്‍ ദര്‍ശീല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ദര്‍ശീലും, ഒരു വൃദ്ധനായി അഭിനയിക്കുന്ന ആമിറും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇത്.
അടുത്ത പ്രൊജക്ടായി ആമിര്‍ സൂചന നല്‍കിയ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചോ എന്ന ചോദ്യമാണ് ഈ ചിത്രത്തിന് അടിയില്‍ ആരാധകര്‍ നല്‍കുന്നത്. ആമിർ ഖാനൊപ്പമുള്ള ‘താരെ സമീൻ പർ’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോയും. അടുത്തിടെ ചിത്രീകരിച്ച ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവുമാണ് ദര്‍ശീല്‍ പങ്കുവച്ചിരിക്കുന്നത്.
"ബൂം.. 16 വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ വീണ്ടും ഒരുമിച്ചിരിക്കുന്നു. അല്‍പ്പം വൈകാരികയാണ്. ഞാന്‍ വീണ്ടും ചാര്‍ജ് ചെയ്തു. എന്‍റെ ഏറ്റവും നല്ല മെന്‍റര്‍ക്ക് ഈ അനുഭവത്തിന് നന്ദി, നാല് ദിവസത്തിന് ശേഷം ഇത് എന്താണെന്ന് വെളിപ്പെടുത്തും" - ദര്‍ശീല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ ഈ പോസ്റ്റില്‍ ആവേശത്തോടെ കമന്‍റ് ചെയ്യുന്നുണ്ട്. ഇത് ‘സിതാരെ സമീൻ പർ’ എന്ന ചിത്രത്തിലെ സൂചനയാണോ എന്നാണ് പലരും ചോദിക്കുന്നത്.
2007 ല്‍ ഇറങ്ങിയ താരേ സമീൻ പർ ആമിര്‍ സംവിധാനം ചെയ്ത് അഭിനയിച്ചിട്ടും ദർശീലിന്‍റെ സിനിമയാണെന്ന് പറയാനാണ് ഇന്നും ഏവരും ഇഷ്ടപ്പെടുന്നത്. നൂറിലധികം കുട്ടികളെ ഓഡീഷൻ നടത്തിയ ശേഷമായിരുന്നു ഇഷാനാകാൻ ദർശീൽ സഫാരിയെ ചിത്രത്തിന്‍റെ ക്രിയേറ്റീവ് സംവിധായകൻ അമോൽ ഗുപ്ത ക്ഷണിച്ചത്.
ചിത്രം സൂപ്പർഹിറ്റായപ്പോൾ ദർഷീലിനെ തേടി നിരവധി അംഗീകാരങ്ങളുമെത്തി. പിന്നാലെ ബം ബം ബോലെ, സോക്കോ മാൻ, മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങി. പ്രദീപ് അട് ലൂരി സംവിധാനം ചെയ്ത ക്വിക്കി എന്ന ചിത്രത്തിലും ദർശീൽ സഫാരി അഭിനയിച്ചിരുന്നു. കൗമാര പ്രണയത്തിന്‍റെ കഥ പറഞ്ഞ ചിത്രം വിജയിച്ചിരുന്നില്ല.
'ഈ വർഷത്തെ ഏറ്റവും മികച്ചത് ഈ മഞ്ഞുകാലം' അവധി ആഘോഷത്തില്‍ സജിനും ഷഫ്നയും
