ആമിറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് മലയാളിയായ സംവിധായകന്‍ ജോൺ മാത്യു മത്തൻ സംവിധാനം ചെയ്ത സര്‍ഫറോഷ്.
മുംബൈ: 25ാം വാര്‍ഷികം ആഘോഷിക്കുന്ന തന്‍റെ ക്ലാസിക് പടം സർഫറോഷിന്‍റെ രണ്ടാം ഭാഗം ഒരുക്കാന്‍ കുറേക്കാലമായി ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തി ആമിര്‍ ഖാന്‍. ചിത്രത്തിന്‍റെ 25മത്തെ വര്‍ഷം പ്രമാണിച്ച് മുംബൈയില്‍ നടന്ന സ്പെഷ്യല്‍ സ്ക്രീനിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
ആമിറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് മലയാളിയായ സംവിധായകന്‍ ജോൺ മാത്യു മാത്തൻ സംവിധാനം ചെയ്ത സര്‍ഫറോഷ്. 1992 ആരംഭിച്ച ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ചിത്രം ഇറങ്ങിയത് 1999 ലാണ്. ഈ ചിത്രത്തിന് ശേഷമാണ് ഒരു സമയം ഒരു ചിത്രം എന്ന നയത്തിലേക്ക് ആമിര്‍ എത്തിയത് എന്നാണ് വിവരം.
"സർഫറോഷ് 2 നിർമ്മിക്കാൻ ഞാൻ ജോണിനോട് (സംവിധായകൻ) വർഷങ്ങളായി പറയുന്നുണ്ട്. സര്‍ഫറോഷിന്‍റെ രണ്ടാം ഭാഗം നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് സിനിമ അവസാനിച്ചത്. ഒരു നല്ല കഥ എഴുതിയാല്‍ അപ്പോൾ നമുക്ക് ഒരു സർഫറോഷ് 2 നിർമ്മിക്കാം ജോണിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. . ഇത്തവണ താൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്" സര്‍ഫറോഷിന്‍റെ പ്രദർശനത്തിന് മുന്നോടിയായി ആമിർ ഖാൻ പറഞ്ഞു.
1999 ഏപ്രിൽ 30 ന് റിലീസ് ചെയ്ത ഈ ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്തു. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും അന്ന് ചിത്രം നേടി. എട്ടു കോടിയോളം ചിലവാക്കിയ ചിത്രം 36 കോടിയോളം അന്ന് ബോക്സോഫീസില്‍ നേടി.
സത്യസന്ധനായ അജയ് സിംഗ് റാത്തോഡ് എന്ന പൊലീസ് ഓഫീസറുടെയും നസീറുദ്ദീൻ ഷാ അവതരിപ്പിച്ച പ്രശസ്ത പാകിസ്ഥാൻ ഗസൽ ഗായകനായ ഗൾഫം ഹസ്സന്‍റെ കണ്ടുമുട്ടുലും ചങ്ങാത്തത്തെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രാജസ്ഥാനിലെ ആയുധക്കടത്ത് അന്വേഷിക്കുന്നതിനിടയിൽ ഒരു വലിയ ഗൂഢാലോചന പുറത്തെടുത്തതോടെ ആമിര്‍ ചെയ്യുന്ന പൊലീസ് ഓഫീസറിന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റമാണ് സര്‍ഫറോഷിന്‍റെ കഥ.

ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു
എന്‍റെ കാമുകി ബിപാഷയെ ജോണ്‍ എബ്രഹാം തട്ടിയെടുത്തുവെന്ന് വരെ കേട്ടു: ഡിനോ മോറിയ
