'ഫോറസ്റ്റ് ഗംപ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ' (Aamir Khan). 


ആമിര്‍ ഖാൻ നായകനാകുന്ന ചിത്രമായി ഇനി എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ധ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷണുമായി ബന്ധപ്പെട്ട ചടങ്ങിനിടെയുള്ള ആമിര്‍ ഖാന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത് (Aamir Khan).

നാളെ ഐപിഎല്‍ ഫൈനലിനിടെയെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നു. ട്രെയിലറിന്റെ പ്രിവ്യു ഷോ സംഘടിപ്പിച്ചപ്പോള്‍ ആമിര്‍ ഖാൻ പാനി പൂരി ആസ്വദിച്ചുകഴിക്കുന്നതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്. കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

ഇസക്കുട്ടനെ പകര്‍ത്തുന്ന മമ്മൂട്ടി, ഫോട്ടോയെടുത്ത് കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇസക്കുട്ടന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകന്റെ തന്റെ ലെൻസിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്ക് കുഞ്ചാക്കോ ബോബൻ നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു. എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്‍നേഹം എല്ലാവര്‍ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നത്.

ഒട്ടേറെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി തയ്യാറാവുന്നത്. 'എന്താടാ സജീ' എന്ന ചിത്രമാണ് അതിലൊന്ന്. ഗോഡ്‍ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ എത്തുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്‍ണന്‍. ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. മലയാളത്തിലും തമിഴിലുമായി എത്തുന്ന 'രണ്ടകം'/ 'ഒറ്റ്' വൈകാതെ റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഒപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. അജയ് വാസുദേവിന്‍റെ 'പകലും പാതിരാവു'മാണ് മറ്റൊരു ചിത്രം.