എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആമിര്‍ ഖാനും എത്തുമെന്ന് റിപ്പോര്‍ട്ട്. 

'ആര്‍ആര്‍ആറി'ന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോഴും രാജമൗലി. ഓസ്‍കര്‍ നേട്ടംവരെയെത്തിയ ചിത്രം 'ആര്‍ആര്‍ആറി'നു ശേഷമുള്ള രാജമൗലിയുടെ പ്രൊജക്റ്റിനായി ആരാധകര്‍ കാത്തിരിക്കുകയുമാണ്. മഹേഷ് ബാബു നായകനായിട്ടായിരിക്കും രാജമൗലി ചിത്രം ഒരുക്കുകയെന്ന് പ്രഖ്യാപനം വന്നിട്ടുമുണ്ട്. എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ആമിര്‍ ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

പ്രതിനായക വേഷത്തില്‍ ആയിരിക്കും ആമിര്‍ ചിത്രത്തില്‍ എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍, രാമായണത്തിലെ ഹനുമാനില്‍ നിന്ന് പ്രചോദനംകൊണ്ടുള്ള കഥാപാത്രമായിരിക്കും മഹേഷ് ബാബുവിന്റേത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വനത്തിന്റെ പശ്ചാത്തലത്തിലായിരികും ചിത്രം ഒരുക്കുക. ത്രിവിക്രം ശ്രീനിവാസിന്റെ മഹേഷ് ബാബു ചിത്രം 'ഗുണ്ടുര്‍ കാരം' റിലീസായതനു ശേഷമായിരിക്കും എസ് എസ് രാജമൗലിയുടെ പ്രൊജക്റ്റ് തുടഹ്ങുക.

ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും 'ഗുണ്ടുര്‍ കാരം' എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. പൂജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. ത്രിവിക്രം ശ്രീനിവാസ് തന്നെയാണ് തിരക്കഥയും. ശ്രീലീല, ജോണ്‍ എബ്രഹാം, ജഗപതി ബാബു, ജയറാം, സുനില്‍, പ്രകാശ് രാജ്, രഘു ബാബു തുടങ്ങിയവരും മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നു.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 2022 മെയ് 12നാണ് മഹേഷ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.\

Read More: പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player