ജയം രവിയും ആരതിയും ഡിവോഴ്‍സാകുന്നുവെന്ന് വാര്‍ത്ത, പ്രതികരണവുമായി ഭാര്യ

പ്രതികരണവുമായി ജയം രവിയുടെ ഭാര്യ രംഗത്ത് എത്തിയിരിക്കുകയാണ്.

Aarti Jayam Ravi dismisses divorce reports hrk

തെന്നിന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള താര ദമ്പതിമാരാണ് ജയം രവിയും ആരതി. ജയം രവിയും ആരതിയും ഡിവോഴ്‍സാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പരോക്ഷമായി പ്രതികരിച്ച് ആരതി രംഗത്ത് എത്തിയിരിക്കുകയാണ്. ജയം എന്ന ഹിറ്റിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികത്തില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ആരതി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് തടയിട്ടത്.

പരസ്‍പരം പ്രോത്സാഹിപ്പിക്കുന്ന ദമ്പതിമാരാണ് ഇരുവരും. സഹോദരൻ മോഹൻ രാജയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനായത് ജയം രവിയുടെ ഇന്നോളമുള്ള സിനിമാ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. ജയം വൻ ഹിറ്റായി മാറിയതോടെയാണ് താരം മുൻനിരയില്‍ ഇരിപ്പുടമുറപ്പിച്ചത്. മോഹൻ രവി ജയം രവിയായതും ചിത്രത്തില്‍ നായകനായി അരങ്ങേറി വിജയം നേടിയതോടെയാണ്.

ജയം രവി നായകനായി എത്തിയ ചിത്രം സൈറണിന് വലിയ വിജയം നേടാനായിരുന്നില്ല. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.

ജയം രവി നായകനായി മുമ്പെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയൻതാര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ് നിര്‍വഹിച്ചത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ ഒരു വലിയ ഹിറ്റായി മാറിയിരുന്നു.

Read More: ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios