ജോജു ജോർജ് നായകനാവുന്ന 'അജസുന്ദരി' എന്ന സിനിമയുടെ പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു
മലയാളികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ കഴിഞ്ഞ ഒരു മാസമായി ഏറ്റവുമധികം ഇടം പിടിച്ചത് ലോകകപ്പ് ഫുട്ബോള്‍ ആയിരുന്നു. ഇന്നലത്തെ അര്‍ജന്‍റീന- സ്പെയിന്‍ മത്സരത്തോടെ അതിന് വിരാമമാവുകയല്ല ചെയ്തത്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അര്‍ജന്‍റീന ടീം വലിയ തോല്‍വി നേരിട്ടത് കൂടുതല്‍ വിലയിരുത്തലുകളും ട്രോളുകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ വരാനിരിക്കുന്ന ഒരു മലയാള സിനിമയുടെ സ്പെഷല്‍ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ജോജു ജോര്‍ജ് നായകനാവുന്ന അജ:സുന്ദരി എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ ആണ് ഇത്. ലോകകപ്പ് ഫൈനലിനോട് അനുബന്ധിച്ച് അര്‍ജന്‍റീന താരം ലിയോണല്‍ മെസ്സിയുടെ ചിത്രം വച്ചാണ് അണിയറക്കാര്‍ സിനിമയുടെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
അജസുന്ദരി എന്ന സിനിമയുടെ ഈ പോസ്റ്ററില്‍ കൈയില്‍ ഒരു ആട്ടിന്‍കുട്ടിയെ എടുത്ത് നില്‍ക്കുന്ന മെസ്സിയാണ് ഉള്ളത്. എക്കാലത്തെയും മികച്ചവനായി (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ഫുട്ബോള്‍ വിലയിരുത്തപ്പെടുന്ന കളിക്കാരില്‍ പ്രധാനിയാണ് ലിയോണല്‍ മെസ്സി. ഇതിന്‍റെ ചുരുക്കെഴുത്തായ GOAT എന്നതിനെ സൂചിപ്പിക്കാന്‍ ആടിന്‍റെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉപയോഗിക്കാറുണ്ട്. മലയാളം പോസ്റ്റുകളില്‍ ഇതിനെ സൂചിപ്പിക്കാന്‍ പലപ്പോഴും ആട് എന്ന് തന്നെ എഴുതാറുമുണ്ട്. ഈ അര്‍ഥത്തിലാണ് അജസുന്ദരിയുടെ പുതിയ പോസ്റ്ററും എത്തിയിരിക്കുന്നത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്‍റീന തോറ്റതിന് ശേഷമാണ് അണിയറക്കാര്‍ ഈ പോസ്റ്റര്‍ പങ്കുവച്ചത് എന്നതിനാല്‍ ട്രോള്‍ സ്വഭാവത്തിലുള്ള നിരവധി കമന്‍റുകള്‍ കമന്‍റ് ബോക്ലില്‍ എത്തുന്നുണ്ട്.
ജയിച്ചിട്ട് ഇടാം എന്ന് കരുതിയതാകും അല്ലെ എന്നാണ് ഒരു കമന്‍റ്. ഇന്നലെ അജമാംസരസായനം വെച്ചിട്ടുണ്ട് സ്പെയിൻ എന്നാണ് മറ്റൊരു കമന്‍റ്. ആ ബെടക്ക് പിള്ളേർ ആടിനെ ഹലാൽ ആക്കിയിട്ടുണ്ട് എന്നാണ് മറ്റൊന്ന്. അതേസമയം പല കമന്‍റുകള്‍ക്കും മറുപടിയുമായി അര്‍ജന്‍റീന ആരാധകരും എത്തുന്നുണ്ട്. ഇനി എന്താണ് ഉള്ളത് അയാൾക്ക് ജയിക്കാൻ എന്നാണ് ഒരു മറുപടി കമന്‍റ്. 1-0 ന് ആണ് സ്പെയിന്‍ അര്‍ജന്‍റീനയെ തകര്‍ത്ത് തങ്ങളുടെ രണ്ടാം കിരീടം ചൂടിയത്. എക്സ്ട്രാ ടൈമില്‍ ഫെറാന്‍ തോറസ് ആണ് സ്പെയിനിന് വേണ്ടി ഗോള്‍ നേടിയത്. 93-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് റെഡ് കാര്‍ഡ് കിട്ടി പുറത്തായതോടെ പത്ത് പേരുമായാണ് അര്‍ജന്‍റീന എക്സ്ട്രാ ടൈം കളിച്ചത്.



