മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള പറയുന്നത്

നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ തുറന്നുപറച്ചിലുകൾ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് മലയാള സിനിമയിൽ വഴിതുറന്നിരിക്കുന്നത്. ഇതിന് പിന്നാലെ സംവിധായകൻ അഭിലാഷ് പിള്ള പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള പറയുന്നത്. ഇന്ന് നടന്ന പത്ര സമ്മേളനത്തിനിടെയായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണെന്നും അഭിലാഷ് പറയുന്നു. സുമതി വളവിന്‍റെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് അറിയിച്ചിരുന്നുവെന്നും അഭിലാഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'കണക്കുകള്‍ സംസാരിക്കാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംസാരിക്കാന്‍ വരുമ്പോള്‍ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. 'വെള്ളം' പോലെ വിഡ്രോവല്‍ സിന്‍ട്രമാകാം' എന്നും അഭിലാഷ് പിള്ള വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലത്തെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പ്രൊഡ്യൂസർ രണ്ടാഴ്ച മുമ്പ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തുവെന്നും ഇവര്‍ പറയുന്നു.