Asianet News MalayalamAsianet News Malayalam

‘ഒരാളുടെ ലുക്കിനെ അല്ലാതെ, അവരുടെ കഴിവിനെയും നന്മയെയും ഫോക്കസ് ചെയ്യൂ'; അഭിരാമി

തന്നെ കുറിച്ച് ഒരു ഓൺലാൻ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയത്. 

abhirami post about body shaming
Author
Kochi, First Published May 23, 2021, 6:01 PM IST

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് നടി അഭിരാമി. നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ അയാളെ എങ്ങനെ ആകും ബാധിക്കുക എന്ന് ആരും ചിന്തിക്കാറില്ലെന്ന് അഭിരാമി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

തന്നെ കുറിച്ച് ഒരു ഓൺലാൻ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami (@abhiramiact)

എന്നാല്‍ വാര്‍ത്തയിലുള്ള രണ്ട് ചിത്രങ്ങളിലും തനിക്ക് ഒരേ ആത്മവിശ്വാസമാണ് ഉള്ളതെന്നും. ഇതില്‍ എന്ത് മാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെ ഓണ്‍ലൈന്‍ മാധ്യമം അഭിരാമിയോട് മാപ്പ് പറയുകയും ചെയ്തു. ഒരാളുടെ ലുക്കിനെ കുറിച്ച് പറയാതെ ആളുകളുടെ കഴിവിനെയും അവരുടെ നന്മയെയും ആത്മവിശ്വാസത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം എന്നും അഭിരാമി വ്യക്തമാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami (@abhiramiact)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios