അമൃത സുരേഷ്, ബാല വിഷയത്തില്‍ അശ്ലീല പരാമര്‍ശങ്ങളില്‍ നിയമ നടപടിയുമായി അഭിരാമി.

ഗായിക അമൃത സുരേഷ് സൈബര്‍ ആക്രമണം നേരിടുവെന്ന് വ്യക്തമാക്കിയിരുന്നു. മകള്‍ അവന്തിക ബാലയ്‍ക്ക് എതിരെ വീഡിയോയില്‍ പ്രതികരിച്ച പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സൈബര്‍ ആക്രമണത്തിന് കാരണം. ഗായിക അമൃത സുരേഷിന്റെ സഹോദരിയും ആക്രമണം നേരിട്ടു. ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്ക് എതിരെ താൻ നിയമപടി സ്വീകരിച്ചു എന്ന് അറിയിച്ചിരിക്കുകയാണ് തന്റെ കുറിപ്പിലൂടെ ഗായിക അഭിരാമി സുരേഷ്.

അപമാനകരമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്‍തെന്നാണ് അഭിരാമി സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്‍തു. അയാള്‍ എന്നെയും സ്വഭാവഹത്യ ചെയ്‍തിരിക്കുകയാണ്. സഹോദരിയുടെ മുൻ പങ്കാളികളും ആയി താൻ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം അയാള്‍ ആരോപിച്ചെന്നും വ്യക്തമാക്കുന്നു അഭിരാമി.


അമൃത സുരേഷും ബാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. അമൃത സുരേഷും ബാലയും 2019ലാണ് ഡിവോഴ്‍സായത്. മകള്‍ അവന്തികയെ തുടര്‍ന്ന് കാണാൻ തന്നെ അമൃത സുരേഷ് അനുവദിക്കാറില്ലെന്ന് നേരത്തെ സിനിമാ നടൻ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ അവന്തിക ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു അവന്തിക വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. വിഷയത്തില്‍ അമൃതയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.

വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു അമൃത സുരേഷ്. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരി അഭിരാമിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു അവന്തികയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിക്കുന്നു അമൃത. എന്താണ് അവന്തിക പറയുന്നത് എന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നില്ല. മകള്‍ അവന്തിക സ്വന്തം നിലയിലാണ് വീഡിയോ ചെയ്‍തത്. പിന്നാലെ അവന്തികയ്‍ക്ക് എതിരെ ബാല വീഡിയോ ചെയ്‍തു. അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. മകളെ ഞാൻ ബ്രെയിൻവാഷ് ചെയ്‍തിട്ടില്ല. കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് ബാല കൊണ്ടുപോയത്. അതെല്ലാം എന്റെ മകള്‍ അനുഭവിച്ചതാണ്. ആള്‍ക്കാര്‍ കണ്ട രംഗങ്ങളാണ് അതൊക്കെയെന്നും പറയുന്നു അമൃത.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക