ആശുപത്രിയില്‍ 26 ദിവസമായി കഴിയുകയാണ് എന്ന് നടൻ അഭിഷേക് ബച്ചൻ. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന തനിക്ക് ഡിസ്‍ചാര്‍ജ് സമയം ആയിട്ടില്ലെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്.

അമിതാഭ് ബച്ചന് ആയിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.  തുടര്‍ന്ന് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായ്‍ക്കും മകള്‍ ആരാധ്യക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‍തു. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു അമിതാഭ് ബച്ചന്റെ കുടുംബത്തെ ചികിത്സിച്ചിരുന്നത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന് കൊവിഡ് രോഗം ബാധിച്ചിട്ടില്ലായിരുന്നു. അമിതാഭ് ബച്ചൻ 23 ദിവസത്തെ ചികിത്സയ്‍ക്ക് ശേഷം ഡിസ്‍ചാര്‍ജ് ചെയ്‍തിരുന്നു. തനിക്ക് ഡിസ്‍ചാര്‍ജ് ആയില്ലെന്നാണ് ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് അഭിഷേക് ബച്ചൻ പറയുന്നത്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന് സ്വയം പ്രചോദനമേകാൻ അഭിഷേക് ബച്ചൻ കുറിപ്പും എഴുതിയിരിക്കുന്നു.