മാലദ്വീപില്‍ നിന്നുള്ള മറ്റൊരു കിടിലന്‍ ചിത്രമാണ് ആരാധകര്‍ക്കായി എത്തിയിരിക്കുന്നത്.  

ദില്ലി: മാല ദ്വീപിലെ വെക്കേഷന്‍ ആഘോഷങ്ങള്‍ക്കിടയിലും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സമയം ചെലവിടാന്‍ അഭിഷേക് ബച്ചന് മടിയൊന്നുമില്ല. മാല ദ്വീപില്‍ നിന്നുള്ള കുടുംബത്തിന്‍റെ മനോഹര ചിത്രം അഭിഷേകും ഐശ്വര്യയും ഇന്‍സ്റ്റാഗ്രാമിലൂടെ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇപ്പോളിതാ മാല ദ്വീപില്‍ നിന്നുള്ള മറ്റൊരു കിടിലന്‍ ചിത്രമാണ് ആരാധകര്‍ക്കായി എത്തിയിരിക്കുന്നത്. 

ഐശ്വര്യയും ആരാധ്യയുമാണ് ചിത്രത്തിലുള്ളത്. സന്തോഷം, എന്‍റെ പെണ്‍കുട്ടികള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം അഭിഷേക് പോസ്റ്റ് ചെ്യതിരിക്കുന്നത്. വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നും സന്തോഷം പ്രകടിപ്പിച്ചും നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐശ്വര്യയുടെയും അഭിഷേകിന്‍റെയും പന്ത്രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ.

View post on Instagram