മുൻ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായ്‍യുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിന് ഒപ്പമായിരുന്നു ഐശ്വര്യ റായ്‍യുടെ ജന്മദിനാഘോഷം. ഐശ്വര്യ റായ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജന്മദിനത്തില്‍ ഐശ്വര്യ റായ്‍ക്ക് നന്ദി പറഞ്ഞായിരുന്നു ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആശംസ. ഐശ്വര്യ റായ്‍യുടെ ഫോട്ടോയും അഭിഷേക് ബച്ചൻ ഷെയര്‍ ചെയ്‍തു. എപ്പോഴം നീ പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെയെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവളെ. എല്ലാത്തിനും നന്ദി. നീ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതമായ എല്ലാ കാര്യങ്ങള്‍ക്കും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങള്‍ നിന്നെ എന്നും സ്‍നേഹിക്കുന്നുവെന്നും അഭിഷേക് ബച്ചൻ എഴുതി.

ഐശ്വര്യ റായ്‍ 1994ലാണ് ലോക സുന്ദരിപട്ടം നേടുന്നത്.

മോഹൻലാലിന്റെ നായികയായി ഇരുവരറിലൂടെയാണ് ഐശ്വര്യ റായ് വെള്ളിത്തിരിയില്‍ എത്തുന്നു. 2007ല്‍ ആയിരുന്നു ഐശ്വര്യ റായ്‍യുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുണ്ട്. ആരാധ്യയും ആരാധകരുടെ പ്രിയപ്പെട്ട കുട്ടിയാണ്.