പുതിയ അഭിമുഖത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍

അച്ഛന്‍ അമിതാഭ് ബച്ചന്‍റെയും ഭാര്യ ഐശ്വര്യ റായ്‍യുടെയും കരിയര്‍ നേട്ടങ്ങളുമായി പലപ്പോഴും താരതമ്യപ്പെടുത്തലിന് വിധേയമാകാറുണ്ട് അഭിഷേക് ബച്ചന്‍. അഭിനയ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ ഇല്ലാത്ത സമയത്ത് പ്രത്യേകിച്ചും. ഇപ്പോഴിതാ അത്തരം താരതമ്യപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കുകയാണ് അഭിഷേക് ബച്ചന്‍. സിഎന്‍ബിസി ടിവി 18 ന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ ഇക്കാര്യം പറയുന്നത്.

അത്തരം താരതമ്യപ്പെടുത്തലുകള്‍ ഒരിക്കലും എളുപ്പമായിരുന്നില്ലെങ്കിലും 25 വര്‍ഷങ്ങളായി ഒരേ ചോദ്യം നേരിട്ട് തനിക്ക് അതിനോട് പ്രതിരോധം ആയെന്ന് അഭിഷേക് പറയുന്നു. "നിങ്ങള്‍ എന്‍റെ അച്ഛനുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതുമായാണ് നിങ്ങള്‍ എന്നെ താരതമ്യപ്പെടുത്തുന്നത്. ഏറ്റവും മികച്ചതുമായാണ് നിങ്ങള്‍ എന്നെ താരതമ്യപ്പെടുത്തുന്നതെങ്കില്‍, അത് ഒരു അംഗീകാരമാണെന്ന് എനിക്ക് തോന്നുന്നു. അതിനെ അങ്ങനെയാണ് ഞാന്‍ കാണുന്നത്", അഭിഷേക് ബച്ചന്‍ പറയുന്നു.

"എന്‍റെ മാതാപിതാക്കള്‍ എന്‍റെ മാതാപിതാക്കളാണ്. എന്‍റെ കുടുംബം എന്‍റെ കുടുംബമാണ്. എന്‍റെ ഭാര്യ എന്‍റെ ഭാര്യയാണ്. അവരുടെ കാര്യത്തില്‍ ഏറെ അഭിമാനിക്കുന്ന ആളാണ് ഞാന്‍, അവരുടെ നേട്ടങ്ങളിലും അവര്‍ എന്താണ് ഇപ്പോഴും തുടരുന്നത് എന്നതിലും", അഭിഷേക് ബച്ചന്‍ പറയുന്നു.

"82 വയസുള്ള ആ മനുഷ്യന്‍ (അമിതാഭ് ബച്ചന്‍) ഇന്ന് രാവിലെ 7 മണിക്ക് കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഷൂട്ടിംഗിന് പോയിരിക്കുകയാണ്. ഒരു ഉദാഹരണമാണ് അദ്ദേഹം. എനിക്ക് അതുപോലെ ആവണമെന്നുണ്ട്. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, എനിക്ക് 82 വയസാവുമ്പോള്‍ എന്‍റെ മകള്‍ക്കും ഇതുപോലെ പറയാന്‍ കഴിയണം, എന്‍റെ അച്ഛന് 82 വയസാണെന്നും ഇപ്പോഴും അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും", അമിഷേക് ബച്ചന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു. 

ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം