ഹണി ആന്‍റ്  മൂണ്‍ എന്ന തലക്കെട്ടോടെയാണ് ഐശ്വര്യയുടെ മനോഹര ചിത്രം അഭിഷേക്  പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ദില്ലി: മാല ദ്വീപില്‍ വെക്കേഷന്‍ അടിച്ച് പൊളിക്കുകയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും. വെക്കേഷന്‍ ചിലവിടാന്‍ മാത്രമല്ല താരദമ്പതികള്‍ മാല ദ്വീപില്‍ എത്തിയത്. ഇരുവരുടെയും പന്ത്രണ്ടാം വിവാഹ വാര്‍ഷികത്തിന്‍റെ ആഘോഷത്തിനായി കൂടിയാണ്. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഐശ്വര്യയും അഭിഷേക് ബച്ചനും തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

ഹണി ആന്‍റ് മൂണ്‍ എന്ന തലക്കെട്ടോടെയാണ് ഐശ്വര്യയുടെ മനോഹര ചിത്രം അഭിഷേക് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിഷേകിനൊപ്പമുള്ള മനോഹര ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയത് ഞങ്ങളുടെ ജീവിതത്തിന്‍റെ ദിവ്യവെളിച്ചം, ലവ് യൂ ആരാധ്യ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View post on Instagram
View post on Instagram