2011ലാണ് ആരാധ്യ ജനിക്കുന്നത്.

കൾ ആരാധ്യയ്ക്ക്(Aaradhya) നേരെ ഉയരുന്ന ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് ന‍ടൻ അഭിഷേക് ബച്ചൻ(Abhishek Bachchan). തന്നെക്കുറിച്ചുള്ള ട്രോളുകൾ(trolls) സഹിക്കുമെന്നും, എന്നാൽ മകളെ കളിയാക്കിയുള്ള ട്രോളുകൾ ക്ഷമിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു. പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

"ഇത് അം​ഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്തു നോക്കി പറയാം", അഭിഷേക് പറഞ്ഞു. നേരത്തെയും ആരാധ്യക്ക് നേരെ ട്രോളുകൾ വന്നിരുന്നു. അന്നും അഭിഷേകും ഐശ്വര്യയും രൂക്ഷ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. 

''നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്‌നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും'', എന്നാണ് ഐശ്വര്യ നേരത്തെ പറഞ്ഞത്. 2011ലാണ് ആരാധ്യ ജനിക്കുന്നത്. ആരാധ്യ പൊതുവെ നാണം കുണുങ്ങിയാണെന്നായിരുന്നു പാപ്പരാസികളുടെ വിലയിരുത്തൽ. 

വിദ്യ ബാലനെ നായികയാക്കി 2012ല്‍ സുജോയ് ഘോഷ് സംവിധാനം ചെയ്‍ത 'കഹാനി'യുടെ സ്‍പിന്‍ ഓഫ് ആണ് ബോബ് ബിശ്വാസ്. കഹാനിയില്‍ ശാശ്വത ചാറ്റര്‍ജി അവതരിപ്പിച്ച ബോബ് ബിശ്വാസ് എന്ന കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുകയാണ് സ്‍പിന്‍ ഓഫാണ്. ശാശ്വത ചാറ്റര്‍ജിക്കു പകരം അഭിഷേക് ബച്ചനാണ് എത്തുന്നതെന്നതും പ്രത്യേകത.

വാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷ് ആണ് സംവിധാനം. ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റും സുജോയ് ഘോഷിന്‍റെ ബൗണ്ട് സ്ക്രിപ്റ്റ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. ഒടിടി പ്ലാറ്റ്‍ഫോം സീ5ന്‍റെ ഒറിജിനല്‍ ചിത്രമായ ബോബ് ബിശ്വാസ് ഇന്ന് സീ5ലൂടെ പ്രേക്ഷകരിലേക്ക് എത്തf.