'ഹാപ്പി ബര്‍ത്ത് ഡേ പ്രിന്‍സിപ്പെസ' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

റോം: ബോളിവുഡിന്‍റെ നക്ഷത്രകണ്ണുള്ള രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്‍റെ 46ാം പിറന്നാളിന് അഭിഷേക് ബച്ചന്‍റെ ആശംസയാണ് ഏറെ മനോഹരം. 

'ഹാപ്പി ബര്‍ത്ത് ഡേ പ്രിന്‍സിപ്പെസ' എന്നാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പെയ്ല്‍ പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ചുളള ഐശ്വര്യയുടെ ചിത്രവും അഭിഷേക് പോസ്റ്റ് ചെയ്തു. 

ഒരു പരസ്യക്കമ്പനിയുടെ പരിപാടിയുടെ ഭാഗമായി റോമിലാണ് ഐശ്വര്യയും അഭിഷേകും ആരാദ്യയുമിപ്പോള്‍. റോമില്‍ വച്ചാണ് ഇവര്‍ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്. ഗുലാബ് ജാമുണ്‍ എന്ന അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ വീണ്ടും ഒരുമിക്കാനിരിക്കുകയാണ് താരദമ്പതികള്‍. 

View post on Instagram