നടൻ അച്ചു സുഗന്ധ് പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് 'സാന്ത്വനം'. മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. പരമ്പരയിലെ അഭിനേതാക്കള്‍ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെതന്നെയാണ്.

Add Asianetnews as a Preferred SourcegooglePreferred

അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് കിട്ടാറുള്ളത്. താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. യുട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലും ഒരുപോലെ സജീവമായ താരമാണ് സാന്ത്വനത്തില്‍ 'കണ്ണനാ'യെത്തുന്ന അച്ചു സുഗന്ധ്.

View post on Instagram

നിരന്തരം വിശേഷങ്ങളുമായി എത്തുന്ന അച്ചുവിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുത്തൻ മേക്കോവർ ചിത്രമാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. ഒരു സ്വയം കുത്തിപ്പൊക്കൽ ചിത്രമെന്നാണ് അച്ചു തന്നെ ചിത്രത്തെ കുറിച്ച് പറയുന്നത്. 'പാവം പതിനേഴുകാരൻ പയ്യൻ, ഒരു സ്വയം കുത്തിപ്പൊക്കൽ' - എന്ന കുറിപ്പോടെയാണ് സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പഴയ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. പഴയ ഓര്‍മ, പൊന്മുടി എന്നൊക്കെ ഹാഷ് ടാഗിലും കാണാം. നിരവധി ആരാധകർ അതേ സ്‍പിരിറ്റിലാണ് കണ്ണന് കമന്റുകൾ സമ്മാനിക്കുന്നത്. ഇതാണ് യഥാർത്ഥ 'കണ്ണ'ൻ എന്ന് ചിലർ പറയുന്നു. ഈ മാറ്റത്തിന്റെ കാരണം സാന്ത്വനമാണെന്നു ചിലർ പറയുന്നു. അടുത്തിടെ തന്റെ ആഗ്രഹം പറഞ്ഞു അച്ചു എത്തിയിരുന്നു. അഭിനയമായിരുന്നില്ല ലക്ഷ്യമെന്നും, സംവിധാനമായിരുന്നു ആഗ്രഹമെന്നുമായിരുന്നു താരം പറഞ്ഞത്. ചില സിനിമകളിൽ അസിസ്റ്റ് ചെയ്‍ത ശേഷമാണ് 'വാനമ്പാടി'യിൽ എത്തിയതെന്നും സിനിമ തന്നെയാണ് ലക്ഷ്യമെന്നും അച്ചു പറഞ്ഞിരുന്നു.

താന്‍ ഭാവിയില്‍ സിനിമ എടുക്കാനായി ഉദ്ദേശിക്കുന്ന കഥകള്‍ തമാശയെന്നോണം പലപ്പോഴായി അച്ചു സുഗന്ധ് പങ്കുവയ്ക്കാറുണ്ട്. അച്ചു സുഗന്ധ് അടുത്തിടെ പങ്കുവച്ച ഒരു വീഡിയോ തരംഗമായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഹോളിവുഡ് ലെവല്‍ കഥ പുറത്തുവിട്ടത്. പരമ്പരയിലെ പ്രധാന കഥാപാത്രമായിട്ടുള്ള ഗോപിക അനിലിന്റെയും ('അഞ്ജലി'), 'അഞ്ജലി'യുടെ അച്ഛന്‍ കഥാപാത്രമായിട്ടുള്ള യതികുമാറുമാണ് ('ശങ്കരന്‍') വീഡിയോയില്‍ ഉള്ളത്. ഇവര്‍ ഇരുവരുമാണ് പുതിയ ഓസ്‌കര്‍ ലെവല്‍ സിനിമയില്‍ ഉള്ളതെന്ന് അച്ചു പറഞ്ഞിരുന്നു. 'ഏതോ ഒരു നാട്ടിലുള്ള ഒരു നീര്‍ക്കോലി, അനാക്കോണ്ട സിനിമ കണ്ട് ഇന്‍സ്‍പിരേഷനായി നടനാകാന്‍ നടക്കുകയാണ്. പലരും തളര്‍ത്തുന്നുണ്ടെങ്കിലും ആ നീര്‍ക്കോലി നടനാകാന്‍ തന്നെ തീരുമാനിച്ച് അവസരങ്ങള്‍ തേടി നടക്കുന്നു. അതുപോലെതന്നെ ഡൈനോസേഴ്‌സ് സിനിമ കണ്ട് ഇന്‍സ്‍പിരേഷനായി നടക്കുന്ന ഒരു ലെജന്ഡ് പല്ലിയുമുണ്ട്. ജീവിതത്തിന്റെ ഏതോ കോണില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയാണ്. പരസ്‍പരം സങ്കടങ്ങളെല്ലാം പറഞ്ഞും കേട്ടും ഇരുവരും വീണ്ടും യാത്രയാകുന്നു. സിനിമയുടെ അവസാനം നീര്‍ക്കോലി, അനാക്കോണ്ടയായി അഭിനയിച്ച് തകര്‍ക്കുകയാണ്. പക്ഷെ അവിടേയും നീര്‍ക്കോലി പല്ലിയെ മറക്കുന്നില്ല. അടുത്ത പടത്തില്‍ പല്ലിയാണ് മെയിന്‍ എന്ന് എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു.' ഈ കഥയിലെ പ്രധാന കഥാപാത്രമായ നീര്‍ക്കോലിയെ അവതരിപ്പിക്കുന്നത് ഗോപിക അനിലും പല്ലിയായി എത്തുന്നത് യതികുമാറുമാണ്. തല്ലാതെ വിട്ടത് ഭാഗ്യം എന്നുപറഞ്ഞ് അച്ചു സുഗന്ധ് പങ്കുവച്ച യൂട്യൂബ് വീഡിയോ തരംഗമായിരുന്നു.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു