Asianet News MalayalamAsianet News Malayalam

'പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നതല്ല'; അധ്യാപികയ്ക്ക് മറുപടിയുമായി യുവനടന്‍

പരിപാടി ഉദ്ഘാടനത്തിന് വളര്‍ത്തുനായയുമായെത്തിയ യുവനടനെതിരെ വിമര്‍ശനമുന്നയിച്ച ദേവമാത കോളേജ് അധ്യാപികയ്ക്ക് മറുപടിയുമായി യുവനടന്‍ അക്ഷയ് രാധാകൃഷ്ണന്‍. വളര്‍ത്തുനായയായ വീരനെ ചടങ്ങിലേക്ക് കൊണ്ടുവരണമെന്ന് ക്ഷണിക്കാന്‍ വന്നവര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അക്ഷയ് രാധാകൃഷ്ണന്‍

actor Akshay Radhakrishnan dismiss claims by teacher in Devamatha college Kuravilangad
Author
Kuravilangad, First Published Oct 1, 2019, 3:47 PM IST

കൊച്ചി: പരിപാടി ഉദ്ഘാടനത്തിന് വളര്‍ത്തുനായ 'വീരനു'മായെത്തിയ നടന്‍ അക്ഷയ് രാധാകൃഷ്ണനെ വിമര്‍ശിച്ച അധ്യാപികയ്ക്ക് മറുപടിയുമായി നടന്‍. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അക്ഷയ് രാധാകൃഷ്ണന്‍ (അയ്യപ്പന്‍). താന്‍ സിനിമാ താരം ആവുന്നതിന് മുന്‍പ് നാട്ടുകാരോ എന്തിന് ചില ബന്ധുക്കള്‍ പോലും കൂടെ ഇല്ലാതിരുന്ന സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നത് വീരന്‍ മാത്രമായിരുന്നു. അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണ്.

Image may contain: 2 people, people standing and dog

ഇതുവരെ വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല. ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവർക്ക് എല്ലാം എന്നെക്കാൾ കൂടുതൽ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു. വീരന്‍ ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിച്ചിട്ടില്ല. വീട്ടിന്‍റെ ഉള്ളിൽ വളർന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരൻ. പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളു,അതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വീരൻ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോൾ കോളേജിലെ കുട്ടികൾ പറഞ്ഞതുതന്നെ വീരനെയും ഉറപ്പായും കൊണ്ടുവരണം എന്നാണ്. അതിന്‍റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോൾ ഉണ്ടായ വലിയ കയ്യടി. അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്. 

Image may contain: 1 person, motorcycle and outdoor

അക്ഷയ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട മിനി ടീച്ചർ,ടീച്ചർ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചർ എന്ന് വിളിക്കുന്നത് ഞാൻ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് !ഈ അയ്യപ്പൻ ആവുന്നതിനു മുൻപ് ഒരു അക്ഷയ് രാധാകൃഷ്ണൻ ഉണ്ടായിരുന്നു.അന്ന് ഈ വിമർശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കൾ പോലും എന്റെ കൂടെ ഇല്ലായിരുന്നു.അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാൾ വീരൻ മാത്രമാണ്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണ്. ഇതുവരെ വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല,ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവർക്ക് എല്ലാം എന്നെക്കാൾ കൂടുതൽ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു. ആദ്യം എന്നെ കാണാൻ വരുന്നവർ പിന്നീട് വീരനെ കാണാൻ ആണ് വന്നിട്ടുള്ളത്.വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്.

വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങൾ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ അവർക്ക് പറ്റാത്ത ഒരവസ്ഥ വന്നാൽ.അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും.അവന് ഞാൻ ഇല്ലാതെ പറ്റില്ല.എവിടെയെങ്കിലും ആർക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാൽ പരസ്യമായി ഞാൻ വന്നു ടീച്ചറോട് മാപ് ചോദിക്കാം .വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല,വീട്ടിന്റെ ഉള്ളിൽ വളർന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരൻ.പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളു,അതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ,വീരൻ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോൾ കോളേജിലെ കുട്ടികൾ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്.അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോൾ ഉണ്ടായ വലിയ കയ്യടി.അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.ഞാൻ മൂലമോ വീരൻ മൂലമോ ആർകെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തർ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അത് കൊണ്ട് പറഞ്ഞു പോയതാണ്

 

Follow Us:
Download App:
  • android
  • ios