അല്ലു അർജുൻ തന്നെയാണ് മകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ 'കച്ചാ ബദാം'(Kacha Badam)എന്ന ​ഗാനമാണ് സമൂഹമാധ്യമങ്ങളിൽ താരം. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ​ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഹിറ്റ് ​ഗാനത്തിന് ചുവടുവയ്ക്കുകയാണ് തെന്നിന്ത്യൻ താരം അല്ലു അർജുന്റെ(Allu Arjun) മകൾ അർഹ(Arha).

അല്ലു അർജുൻ തന്നെയാണ് മകളുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എന്‍റെ കുഞ്ഞു ബദാം അര്‍ഹ' എന്നാണ് അല്ലു മകളുടെ ഡാന്‍സ് വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം സ്വന്തമാക്കിയ വീഡിയോയ്ക്ക് താഴെ ആരാധകരുടെ പ്രശംസകളും പ്രവാഹമാണ്. 

View post on Instagram

അതേസമയം, അച്ഛന്റെ പാദ പിന്തുർന്ന് അർഹ അഭിനയരം​ഗത്തേക്ക് ചുവടുവയ്ക്കുകയാണ്. ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അർഹ അഭിനയിക്കുക. രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയായാണ് അല്ലു അർഹ അഭിനയിക്കുക. സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Read Also: Kacha Badam : യൂട്യൂബര്‍മാര്‍ ലക്ഷങ്ങളുണ്ടാക്കി, കച്ചാബദാമിന്റെ സ്രഷ്ടാവാകട്ടെ തെരുവില്‍ തൊണ്ടപൊട്ടിപാടുന്നു!

ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.