സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയാണ് റിലീസിന് കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം.

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജുന്‍(Allu Arjun). ആര്യ(arya) എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ(hero) ആയി മാറി ഈ താരം. മല്ലു അർജുൻ എന്ന ഓമനപ്പേരും കേരളക്കരയിൽ താരത്തിനുണ്ട്. അല്ലുവിന്റെ പുഷ്പ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന് 160 വര്‍ഷം പഴക്കമുള്ള തോക്ക്(pistol) സമ്മാനിച്ചിരിക്കുകയാണ് പ്രവാസി മലയാളി(UAE businessman).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യു.എ.ഇയില്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോഴാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍ അല്ലു അര്‍ജുന് വർഷങ്ങൾ പഴക്കമുള്ള തോക്ക് നല്‍കിയത്. ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രമാവുന്നത്. രശ്മിക മന്ദാനയാണ് നായിക.