5 ലക്ഷം ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നത്.
തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് ആക്ടർ അല്ലു അർജുന് അപൂർവ ബഹുമതി. ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായി ഐക്കൺ താരം അല്ലു അർജുൻ പ്രതിനിധീകരിച്ചു. ഭാര്യ സ്നേഹയ്‌ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്.
5 ലക്ഷം ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നത്. സദസ്സിൽ ഇന്ത്യയോടുള്ള ദേശസ്നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് 5 ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ നടന്നു. പ്രിയ താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ജനങ്ങളെത്തിയത്. അല്ലു അർജുൻ എല്ലാവരേയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേർന്ന് ഒരു സിഗ്നേച്ചർ മൊമെന്റ് നടത്തി.
'പുഷ്‍പ'യേക്കാള്‍ വലുത്; 'പുഷ്‍പ 2'ന് ഹൈദരാബാദില്‍ ആരംഭം
അതേസമയം, തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുശ്പ 2വിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. സുകുമാര്‍ ആണ് പുഷ്പയുടെ സംവിധായകൻ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക.
