മുംബൈ: താന്‍ ഒരു മതത്തിന്‍റെയും ഭാഗമല്ല, ഒരു ഇന്ത്യക്കാരനാണെന്ന് നടന്‍ അമിതാഭ് ബച്ചന്‍. ഗാന്ധി ജയന്തി ദിനത്തില്‍  കോന്‍ ബനേഗ ക്രോര്‍പതിയുടെ  പ്രത്യേക എപ്പിസോഡിലാണ് അമിതാഭ് ബച്ചന്‍റെ പ്രതികരണം. എനിക്ക് ഒരു മതവുമില്ല, ഇന്ത്യക്കാരന്‍ മാത്രമാണെന്നായിരുന്നു ബച്ചന്‍റെ പ്രതികരണം.

'സെൻസസ് ജീവനക്കാർ താമസ സ്ഥലത്ത് വരുമ്പോൾ എന്നോട് എന്റെ മതത്തെക്കുറിച്ച് ചോദിക്കുന്നു. എന്നാല്‍ ഞാൻ  ഒരു മതത്തിലും പെട്ടവനല്ലെന്ന് അവര്‍ക്ക് ഉത്തരം നല്‍കും'. ഞങ്ങളുടെ കുടുംബപ്പേര് എന്റെ പിതാവ് എതിർത്തതിനാൽ ഞാന്‍ ഒരു മതത്തിലും പെടുന്നില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. 

ഞങ്ങളുടെ കുടുംബപ്പേര് ശ്രീവാസ്തവ എന്നായിരുന്നു, പക്ഷേ പിതാവ്  അതിൽ ഒരിക്കലും വിശ്വസിച്ചില്ല. ബച്ചന്‍ എന്ന കുടുംബ നാമം കൈവശം വച്ച ആദ്യത്തെ വ്യക്തി ഞാനാണെന്നതില്‍ അഭിമാനിക്കുന്നു'' -അമിതാഭ് വ്യക്തമാക്കി.