അമൃത നായര്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. 

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് 'കുടുംബവിളക്ക്'. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ മകള്‍ 'ശീതളാ'യെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത. 'കുടുംബവിള'ക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് 'ശീതള്‍' ആയിരുന്നു. 'ശീതളി'നെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്.

പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിലസങ്ങളിലായി പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ തരംഗമായിരിക്കുന്നത്. നാടന്‍ ലുക്കിലും മോഡേണ്‍ ഔട്ഫിറ്റുകളിലുമുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ എല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഓണ്‍ലൈനില്‍ തരംഗമാക്കിക്കഴിഞ്ഞു.

View post on Instagram

View post on Instagram

View post on Instagram

View post on Instagram

മോഡേണ്‍ ഔട്ഫിറ്റിലുള്ള ബീച്ച് ചിത്രങ്ങള്‍ പങ്കുവച്ചതി പിന്നാലെ തന്നെ, ട്രഡീഷണലി മിക്‌സഡ് മോഡേണ്‍ സാരി ഫോട്ടോകളുമായി അമൃതയെത്തി. ട്രെന്‍ഡിംഗ് സാരി ഡ്രേപ് ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് തരംഗമായത്. 'നമ്മളില്‍ വിശ്വസിക്കുക എന്നതാണ് വിജയത്തിലേക്കുള്ള രഹസ്യം' എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ പങ്കുവച്ചത് ബ്രൈഡല്‍ ചിത്രങ്ങളായിരുന്നു. ഭംഗിയേറിയ മഞ്ഞ ബ്രൈഡല്‍ സാരിയോടൊപ്പം, ഡിസൈനുകള്‍ കൂടിയ റെഡ് ബ്ലൗസും ട്രഡീഷണല്‍ ആഭരണങ്ങളും, സിംപിള്‍ ഹെയര്‍സ്റ്റൈലും കൂടെയായപ്പോള്‍ ചിത്രം കളറായി. 'എനിക്കെന്നില്‍ അഭിമാനമുണ്ട, കാരണം എനിക്ക് എന്നെ ഇഷ്‍ടമുണ്ട്' എന്നായിരുന്നു മനോഹരങ്ങളായ ചിത്രത്തിന് അമൃത കൊടുത്ത ക്യാപ്ഷന്‍.

നടിയും വ്ലോഗറും കൂടെയായ അമൃതയുടെ യൂട്യൂബ് വീഡിയോകളും ആരാധകര്‍ സ്വീകരിക്കാറുണ്ട്. കൂടാതെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീലുകളും തരംഗകാറുണ്ട്. നിലവില്‍ പരമ്പരകളിലൊന്നും ഇല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ലൈവാണ് അമൃത.

Read More : ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’, ഓഗസ്റ്റ് 12 മുതൽ എസ്എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും