നിറവയറുമായി അമൃത നായര്‍, ഫണ്‍ വീഡിയോ ചര്‍ച്ചയാകുന്നു
കുടുംബവിളക്കില്‍ ശീതള്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രമായി ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അമൃത നായര്‍.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലായ കുടുംബവിളക്കിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അമൃത നായർ. പരമ്പരയില്‍ 'ശീതൾ' എന്ന പ്രധാന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. വളരെ കുറച്ചു നാൾ മാത്രമാണ് നടി സീരിയിലില്‍ ഉണ്ടായിരുന്നത്. എന്നാൽ മികച്ച പ്രകടനത്തിലൂടെ അമൃത തന്നെ കുടുംബവിളക്കില്‍ അടയാളപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, നിറവയറിൽ ഒരു റീലും ചിത്രങ്ങളും പങ്കുവെക്കുകയാണ് അമൃതാ നായര്‍. സഹതാരങ്ങള്‍ക്കൊപ്പം ഒരു ലൊക്കേഷൻ ഫൺ വീഡിയോയുമാണ് അമൃത നായര്‍ എത്തിയിരിക്കുന്നത് ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന ഹിറ്റ് സീരിയലിലാണ് അമൃത ഇപ്പോൾ വേഷമിടുന്നത്. ഗീതാഗോവിന്ദം ലൊക്കേഷനിൽ നിന്നുള്ളതാണ് പുതിയ വീഡിയോ വിശേഷം.
നേരത്തെ നടി അമൃതാ നായര്‍ വിവാഹിതയായി എന്ന തലക്കെട്ടോടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ അമൃത നായര്‍ തന്നെ വ്യക്തത നല്‍കിയിരുന്നു. 'എന്റെ ഭർത്താവും വീട്ടുകാരമെന്ന' തലക്കെട്ടോടെയുള്ള വീഡിയോയിലാണ് നടി അമൃതാ നായര്‍ വ്യക്തത വരുത്തിയത്. സത്യത്തിൽ 'ഗീതാഗോവിന്ദം' എന്ന പുതിയ സീരിയലിൽ അമൃതയുടെ ജോഡിയായി എത്തുന്നതാണ് അജു തോമസ്. അമൃത രേഖ എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ എത്തുന്നത്. അരുണിന്റെ വരുണ്‍ തേജ എന്ന കഥാപാത്രവും ഗീതാഗോവിന്ദത്തില്‍ അമൃതാ നായര്‍ അവതരിപ്പിക്കുന്ന രേഖ എന്ന കഥാപാത്രവും വിവാഹിതരാകുന്നുവെന്ന ഫോട്ടോയായിരുന്നു പ്രചരിച്ചത്. ഇക്കാര്യം അമൃതാ നായര്‍ തന്നെ പറഞ്ഞതോടെ ആരാധകര്‍ക്ക് സംഭവം ബോധ്യമായി.
ഏഷ്യാനെറ്റില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സീരിയലായി മാറിയ ഗീതാഗോവിന്ദത്തില്‍ നായകൻ സാജൻ സൂര്യയാണ്. നായികയായി ബിന്നി സെബാസ്റ്റ്യനും എത്തുന്നു. സീരിയല്‍ ഗോവിന്ദ് മാധവ് എന്ന കഥാപാത്രമാണ് സാജൻ സൂര്യക്ക്. ഗീതാഗോവിന്ദത്തില്‍ ഗീതാഞ്‍ജലിയാണ് ബിന്നിയുടെ കഥാപാത്രം.
Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക